- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ അൽഫത്തെ ഗ്രാൻഡ് മോസ്‌ക് സന്ദർക്കാൻ പൊതുജനങ്ങൾ അവസരം; 13, 14 തീയതികളിൽ അമുസ്ലീങ്ങൾ ആയ പ്രവാസികൾക്കും പള്ളി സന്ദർശിക്കാം
മനാമ:രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ അൽഫത്തെ ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കാൻ അമുസ്ലീങ്ങൾ ആയ പ്രവാസികൾക്കും, വിനോദ സഞ്ചാരികൾക്കും അവസരം. ബഹ്റിൻ ഇസ്ലാമിക് കാര്യ നീതി മന്ത്രാലയവും, അഹ്മദ് അൽ ഫത്തെ ഇസ്ലാമിക് സെന്ററും ചേർന്ന് സമന്വയിപ്പിക്കുന്ന പരിപാടി പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അമുസ്ലിം പൗരന്മാർക്ക് പള്ളി സന്ദർശിക്കാനുള്ള അവസരം ലഭിക്കുക. ഈദ് അവധി ദിനങ്ങളായ 13,14 തീയതികളിൽ കാലത്ത് ഒൻപതു മുതൽ വൈകീട്ട് അഞ്ചു വരെ സന്ദർശകർക്ക് പ്രവേശനം ലഭ്യമാണ്. ഇത്തരം ഒരു പരിപാടി വഴി അന്യമത വിശ്വാസികൾ ക്കൊപ്പം ഈദ് ആഘോഷിക്കാനും സാധിക്കും. പള്ളി സന്ദർശിക്കുന്ന അമുസ്ലിം പൗരന്മാർക്ക് ബഹ്‌റിനി മധുര പലഹാരങ്ങൾ, കേക്ക്, ഈന്തപ്പഴം, അറബിക് ചായ, കോഫി എന്നിവ ആസ്വദിക്കുന്നതിനും അവസരം ഒരുങ്ങുന്നതാണ്. സന്ദർശകർക്ക് ഈദിന്റെ പ്രാധാന്യം, പള്ളിയുടെ ചരിത്രം എന്നിവയെല്ലാം വിവരിക്കുന്ന തിനായുള്ള സംവിധാനങ്ങളും ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനും പുറമേ കുട്ടികൾക്കായി രസകരമായ കളികളും, സന്ദർശകർക്ക് ഒരുപാട് സമ്മാനങ്ങളും തങ്ങൾ ഒരുക്കി വച്ചിട്
മനാമ:രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ അൽഫത്തെ ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കാൻ അമുസ്ലീങ്ങൾ ആയ പ്രവാസികൾക്കും, വിനോദ സഞ്ചാരികൾക്കും അവസരം. ബഹ്റിൻ ഇസ്ലാമിക് കാര്യ നീതി മന്ത്രാലയവും, അഹ്മദ് അൽ ഫത്തെ ഇസ്ലാമിക് സെന്ററും ചേർന്ന് സമന്വയിപ്പിക്കുന്ന പരിപാടി പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അമുസ്ലിം പൗരന്മാർക്ക് പള്ളി സന്ദർശിക്കാനുള്ള അവസരം ലഭിക്കുക.
ഈദ് അവധി ദിനങ്ങളായ 13,14 തീയതികളിൽ കാലത്ത് ഒൻപതു മുതൽ വൈകീട്ട് അഞ്ചു വരെ സന്ദർശകർക്ക് പ്രവേശനം ലഭ്യമാണ്. ഇത്തരം ഒരു പരിപാടി വഴി അന്യമത വിശ്വാസികൾ ക്കൊപ്പം ഈദ് ആഘോഷിക്കാനും സാധിക്കും.
പള്ളി സന്ദർശിക്കുന്ന അമുസ്ലിം പൗരന്മാർക്ക് ബഹ്‌റിനി മധുര പലഹാരങ്ങൾ, കേക്ക്, ഈന്തപ്പഴം, അറബിക് ചായ, കോഫി എന്നിവ ആസ്വദിക്കുന്നതിനും അവസരം ഒരുങ്ങുന്നതാണ്. സന്ദർശകർക്ക് ഈദിന്റെ പ്രാധാന്യം, പള്ളിയുടെ ചരിത്രം എന്നിവയെല്ലാം വിവരിക്കുന്ന തിനായുള്ള സംവിധാനങ്ങളും ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനും പുറമേ കുട്ടികൾക്കായി രസകരമായ കളികളും, സന്ദർശകർക്ക് ഒരുപാട് സമ്മാനങ്ങളും തങ്ങൾ ഒരുക്കി വച്ചിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.