- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നിങ്ങൾ പ്രതിമാസം 1,000 ദിനാറെങ്കിലും ശമ്പളം ഉള്ള പ്രവാസിയാണോ? എങ്കിൽ ഇനി സ്വന്തമായി വീട്ടുജോലിക്കാരുടെ വിസയ്ക്കായി അപേക്ഷിക്കാം
മനാമ: നിങ്ങൾ പ്രതിമാസം 1,000 ദിനാറെങ്കിലും ശമ്പളം ഉള്ള പ്രവാസിയാണോ നിങ്ങൾ. എങ്കിൽ ഇനി നിങ്ങൾക്ക് സ്വന്തമായി വീട്ടുജോലിക്കാരുടെ വിസയ്ക്ക് അപേക്ഷിക്കാം. ഇതുവരെ ബഹ്‌റൈനികൾ വഴി വീട്ടുേജാലിക്കാരെ നിയമിച്ചിരുന്ന പ്രവാസികൾക്ക് പുതിയ തീരുമാനമനുസരിച്ച് സ്വന്തം നിലയിൽ ഇവരുടെ വിസക്കായി അപേക്ഷ നൽകാനുള്ള അവസരമാണ് ഇതോടെ തുറന്ന് നല്കുന്നത.എ
മനാമ: നിങ്ങൾ പ്രതിമാസം 1,000 ദിനാറെങ്കിലും ശമ്പളം ഉള്ള പ്രവാസിയാണോ നിങ്ങൾ. എങ്കിൽ ഇനി നിങ്ങൾക്ക് സ്വന്തമായി വീട്ടുജോലിക്കാരുടെ വിസയ്ക്ക് അപേക്ഷിക്കാം. ഇതുവരെ ബഹ്‌റൈനികൾ വഴി വീട്ടുേജാലിക്കാരെ നിയമിച്ചിരുന്ന പ്രവാസികൾക്ക് പുതിയ തീരുമാനമനുസരിച്ച് സ്വന്തം നിലയിൽ ഇവരുടെ വിസക്കായി അപേക്ഷ നൽകാനുള്ള അവസരമാണ് ഇതോടെ തുറന്ന് നല്കുന്നത.
എൽ.എം.ആർ എയുടെ പുതിയ വിസ സംവിധാനമനുസരിച്ച് പ്രതിമാസം 1,000 ദിനാറെങ്കിലും ശംബളമുള്ള പ്രവാസികൾക്ക് വീട്ടുജോലിക്കാരെ സ്വന്തം നിലക്ക് വിസ എടുത്ത് നിയമിക്കാം. അപേക്ഷകർക്ക് ചുരുങ്ങിയത് ആറു മാസത്തെയെങ്കിലും റെസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണം.
ഇത്തരം മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്നവർ വീട്ടുജോലിക്കാരെ വെക്കണമെങ്കിൽ അവർക്കുള്ള വിസക്ക് അപേക്ഷിക്കുമ്പോൾ 500 ദിനാർ കെട്ടിവക്കണം. ഇത് ജോലിക്കാരുടെ രണ്ടു വർഷത്തെ കരാർ അവസാനിക്കുമ്പോൾ എൽ.എം.ആർ.എ തിരിച്ച് നൽകും. എന്നാൽ
കരാർ ലംഘനങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. ജി.സി.സി രാജ്യങ്ങൾ എല്ലാം അംഗീകരിച്ച വീട്ടുജോലിക്കാരുടെ ഏകീകൃത കരാറിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ അധികൃതർ പുതിയ നയം രൂപവത്കരിച്ചത്.