- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിന് ഭേദഗതിയുമായി ബഹ്‌റിൻ; സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ തൊഴിലാളിയെ പിരിച്ച് വിടാമെന്ന് ചട്ടം
സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിന് ഭേദഗതിയുമായി ബഹ്‌റിൻ രംഗത്തെത്തി. സ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ തൊഴിലാളിയെ പിരിച്ച് വിടാമെന്ന് ചട്ടം തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി ഹ്മദ് രാജാവ്. നാഷണൽ അസംബ്ലി അനുമതി നേരത്തെ തന്നെ നിയമത്തിന് അനുമതി നൽകിയിരുന്നു. സ്ഥാപനം അടച്ച് പൂട്ടുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ തൊഴിൽ ദാതാവിന് റദ
സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിന് ഭേദഗതിയുമായി ബഹ്‌റിൻ രംഗത്തെത്തി. സ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ തൊഴിലാളിയെ പിരിച്ച് വിടാമെന്ന് ചട്ടം തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി ഹ്മദ് രാജാവ്. നാഷണൽ അസംബ്ലി അനുമതി നേരത്തെ തന്നെ നിയമത്തിന് അനുമതി നൽകിയിരുന്നു.
സ്ഥാപനം അടച്ച് പൂട്ടുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ തൊഴിൽ ദാതാവിന് റദ്ദ് ചെയ്യാൻ അവകാശം നൽകുന്നാണ് നിയമം. ഭാഗികമായ അടച്ച് പൂട്ടലിലും നിയമം ഉപയോഗിക്കാവുന്നതാണ്. പ്രവർത്തനം വെട്ടിചുരുക്കുക, ഉത്പാദന ഉപാധികളിൽ മാറ്റം വരുത്തുക തുടങ്ങിയ സാഹചര്യത്തിൽ തൊഴിൽ പിരിച്ച് വിടൽ നടത്താൻ ഇതോടെ തൊഴിൽ ദാതാവിന് അധികാരം ലഭിക്കും.
പിരിച്ച് വിടൽ നടപ്പാക്കുന്നതിന് മുപ്പത് ദിവസം മുമ്പ് പിരിച്ച് വിടാനുള്ള കാരണം വ്യക്തമായി തൊഴിൽ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. ഭാഗികമായ അടച്ച് പൂട്ടലിൽ ബഹറിൻ പൗരന് ആവശ്യമായ തൊഴിൽ പരിചയവും വൈദഗ്ദ്ധ്യവും ഉണ്ടെങ്കിൽ അയാളെ നിലനിർത്തി വിദേശികളെ മാത്രമേ പിരിച്ച് വിടാൻ പാടുള്ളൂ.