- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസി വനിതകൾക്ക് ജോലി ചെയ്യാൻ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റിന് അഞ്ചാം സ്ഥാനം; രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിപക്ഷം പേരും സംതൃപ്തരെന്ന് സർവ്വേ
മനാമ :പ്രവാസി വനിതകൾക്ക് ജോലി ചെയ്യാൻ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റിന് അഞ്ചാം സ്ഥാനം. ഇന്റർനാഷനൽ എക്സ്പാറ്റ് ഇൻസൈഡർ 2016 സർവേയാണ് ആഗോള റാങ്കിങ് വിവരങ്ങൾ പുറത്തുവിട്ടത്. ലക്സംബർഗ്, തയ്വാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്തു ഹംഗറിയാണ്. ബഹ്റൈനു പിന്നാലെ ഓസ്ട്രേലിയ, ഇക്വഡോർ, ന്യൂസീലൻഡ്, നോർവേ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണുള്ളത്. ബഹ്റൈനിൽ ജോലിചെയ്യുന്ന പ്രവാസി വനിതകളിൽ 73 ശതമാനവും തങ്ങളുടെ ജോലിയിൽ സംതൃപ്തരാണെന്നാണ് അഭിപ്രായപ്പെടുന്നത്. ആഗോള ശരാശരി 62 ശതമാനമാണ്.എളുപ്പത്തിൽ താമസം ഉറപ്പിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനവും ബഹ്‌റൈനുണ്ട്. സർവേയിൽ പങ്കെടുത്ത വിദേശ വനിതകളിൽ 27 ശതമാനവും അവർക്കു പ്രാദേശിക ജനങ്ങളുമായി എളുപ്പം സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞതായി വെളിപ്പെടുത്തി. ആഗോള ശരാശരി 11 ശതമാനമാണ്.
മനാമ :പ്രവാസി വനിതകൾക്ക് ജോലി ചെയ്യാൻ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റിന് അഞ്ചാം സ്ഥാനം. ഇന്റർനാഷനൽ എക്സ്പാറ്റ് ഇൻസൈഡർ 2016 സർവേയാണ് ആഗോള റാങ്കിങ് വിവരങ്ങൾ പുറത്തുവിട്ടത്.
ലക്സംബർഗ്, തയ്വാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്തു ഹംഗറിയാണ്. ബഹ്റൈനു പിന്നാലെ ഓസ്ട്രേലിയ, ഇക്വഡോർ, ന്യൂസീലൻഡ്, നോർവേ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണുള്ളത്.
ബഹ്റൈനിൽ ജോലിചെയ്യുന്ന പ്രവാസി വനിതകളിൽ 73 ശതമാനവും തങ്ങളുടെ ജോലിയിൽ സംതൃപ്തരാണെന്നാണ് അഭിപ്രായപ്പെടുന്നത്. ആഗോള ശരാശരി 62 ശതമാനമാണ്.എളുപ്പത്തിൽ താമസം ഉറപ്പിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനവും
ബഹ്‌റൈനുണ്ട്. സർവേയിൽ പങ്കെടുത്ത വിദേശ വനിതകളിൽ 27 ശതമാനവും അവർക്കു പ്രാദേശിക ജനങ്ങളുമായി എളുപ്പം സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞതായി വെളിപ്പെടുത്തി. ആഗോള ശരാശരി 11 ശതമാനമാണ്.
Next Story