- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിൽ അനധികൃത വിദേശ താമസക്കാർക്കെതിരെ ജനുവരി ഒന്നുമുതൽ കർശന നടപടി; പൊതുമാപ്പിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും
മനാമ: ബഹ്‌റൈനിലെ അനധികൃത വിദേശ തൊഴിലാളിക്കായുള്ള പൊതുമാപ്പിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും. ഇതോടെ ജനുവരി ഒന്ന് മുതൽ രാജ്യത്ത് തങ്ങണമെങ്കിൽ നിയമാനുസൃത രേഖകൾ കൂടിയേ തീരൂ. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനയിൽ പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പൊതുമാപ്പിന് അനുവദിച്ചിരിക്കുന്ന
മനാമ: ബഹ്‌റൈനിലെ അനധികൃത വിദേശ തൊഴിലാളിക്കായുള്ള പൊതുമാപ്പിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും. ഇതോടെ ജനുവരി ഒന്ന് മുതൽ രാജ്യത്ത് തങ്ങണമെങ്കിൽ നിയമാനുസൃത രേഖകൾ കൂടിയേ തീരൂ. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനയിൽ പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
പൊതുമാപ്പിന് അനുവദിച്ചിരിക്കുന്ന കാലാവധി നീട്ടണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവെങ്കിലും നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് വിഭാഗം ഈ ആവശ്യം തള്ളി. പൊതുമാപ്പിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കുന്ന പക്ഷം അവസരം നഷ്ടപ്പെടുത്താതിരിക്കാൻ തങ്ങളുടെ രാജ്യക്കാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം എംബസികൾ നൽകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ജൂലൈ ഒന്നിന് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചശേഷം 8000ലധികം തൊഴിലാളികളാണ് പൊതുമാപ്പ് നേടാനുള്ള അവസരം വിനിയോഗിച്ചത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും വിവിധ വിദേശ എംബസികളുടേയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതുമാപ്പ് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യക്കാരാണ് കൂടുതൽ പ്രയോജനപ്പെടുത്തിയത്.