- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബഹ്റൈനിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വസിക്കാം; കൂടുതൽ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈൻ സർക്കാർ അനുമതി നൽകി
മനാമ: ഇന്ത്യയിൽ നിന്ന് കൂടുതൽ യാത്രക്കാർക്ക് ബഹ്റൈനിലേക്ക് മടങ്ങാൻ അനുമതി. കൂടുതൽ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്. ആദ്യം രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യം മടങ്ങാനും അവസരം ലഭിക്കുക. ബഹ്റൈൻ സർക്കാർ അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽ നിന്ന് ഇമെയിൽ അല്ലെങ്കിൽ കോൾ വഴി ബന്ധപ്പെടും. ഈ പട്ടിക മനാമയിലെ എയർ ഇന്ത്യ ഓഫീസിലേക്ക് അയയ്ക്കും. പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബിൾ കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്
Next Story