മനാമ: ബഹ്‌റിനിൽ യൂണിവേഴ്‌സിറ്റി വേണമെന്ന നിരന്തര ആവശ്യങ്ങളുടെ ഭാഗമായി സർക്കാർ ഒടുവിൽ പച്ചക്കൊടി വീശി. ബഹ്‌റിനിലെ നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാനായി സർക്കാർ മുഹാറഖിൽ പുതിയതായി ബഹ്‌റിൻ യൂണിവേഴ്‌സിറ്റി ക്യാംപസ് ഒരുക്കാൻ പദ്ധതി തയ്യാറാക്കുകയാണ്.

ബഹ്‌റിന്റെ 2017 ബഡ്ജറ്റിലാണ് ഈ യൂണിവേഴ്‌സിറ്റി നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നത്. ഇപ്പോൾ രണ്ട് ക്യാംപസുകളാണുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് സഖീറിലും മറ്റൊന്ന് ഇസ ടൗണിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമാണ്. ബഹ്‌റിൻ പോളിടെക്‌നിക്കും ഇതിന്റെ ഭാഗമായി തുടങ്ങാൻ പദ്ധതിയുണ്ട്.

മുഹാറഖാണ് പുതിയ ക്യാംപസ് തുടങ്ങാൻ അനുയോജ്യമായ പ്രദേശം. എന്നാൽ ഇവിടെ അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. 15 ബാച്ചിലർപ്രോഗ്രാമാണ് ഇവിടെ തുടങ്ങുക. 172 അദ്ധ്യാപകരും 4,000 വിദ്യാർത്ഥികൾക്ക് പഠനസൗകര്യവുമുണ്ടാകും. ക്യാപസിനായി യോജിച്ച സ്ഥലം ലാന്റ് ഉടമസ്ഥർ നൽകണം.റസ്റ്റോറന്റ്,മോസ്‌ക്,ലൈബ്രററി,വിശ്രമമുറി എന്നിവയും ക്യാപസിലുണ്ടാകും. 27,300 സ്‌ക്വയർ മീറ്ററിലാകും ക്യാംപസ് നിർമ്മാണം.