ടവേളയ്ക്ക് ശേഷം ബഹ്‌റിനിലെ കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 250 ലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 397 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 245 റിക്കവറികളും ഒരു മരണവും ഇന്നലെ ഉണ്ടായിട്ടുണ്ട്്.

കൊറോണ വൈറസ് ബാധിച്ച് 90 കാരനായ ബഹ്റൈൻകാരൻ ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 354 ആയി.പുതിയ കേസുകളിൽ 196 പ്രവാസി തൊഴിലാളികളും 188 പുതിയ പ്രാദേശിക കോൺടാക്റ്റുകളും 13 യാത്രയുമായി ബന്ധപ്പെട്ട കേസുകളുമാണ്.

ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2419 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90995ആയി. 14 പേരാണ് ഗുരുതരാവസ്ഥയിൽകഴിയുന്നത്. സജീവമായ കേസുകൾ, വീണ്ടെടുക്കൽ, മരണം എന്നിവയടക്കം 95,030 കേസുകൾ ബഹ്റൈൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.