- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മാംസ വിഭവങ്ങൾക്ക് റസ്റ്റോറന്റുകൾ ഈടാക്കുന്നത് അമിത വില; കർശന നടപടികളുമായി മന്ത്രാലയം; അടച്ച് പൂട്ടിയത് മൂന്നോളം കടകൾ
മനാമ: രാജ്യത്ത് മാംസ സബ്‌സിഡി പിൻവലിച്ചതിനെ തുടർന്ന് റസ്‌റ്റോറന്റുകളുടെ അമിത വില ചുമത്തലിനെതിരെ മന്ത്രാലയം നടപടി തുടങ്ങി. വിപണിയിലുണ്ടായ പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് അധികൃതർ നടപടിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഹമദ് ടൗൺ, റിഫ, അറാദ് എന്നിവിടങ്ങളിലെ മൂന്ന് റെസ്റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചു. മാംസ വിഭവങ്ങ
മനാമ: രാജ്യത്ത് മാംസ സബ്‌സിഡി പിൻവലിച്ചതിനെ തുടർന്ന് റസ്‌റ്റോറന്റുകളുടെ അമിത വില ചുമത്തലിനെതിരെ മന്ത്രാലയം നടപടി തുടങ്ങി. വിപണിയിലുണ്ടായ പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് അധികൃതർ നടപടിയെടുക്കുന്നത്.
ഇതിന്റെ ഭാഗമായി ഹമദ് ടൗൺ, റിഫ, അറാദ് എന്നിവിടങ്ങളിലെ മൂന്ന് റെസ്റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചു. മാംസ വിഭവങ്ങൾക്ക് അമിത തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാചര്യത്തിലാണ് വ്യവസായവാണിജ്യടൂറിസം മന്ത്രാലയം നടപടിയെടുത്തത്. ഉപഭോക്തൃ പരിരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാൽ അടക്കുന്നതായി ഈ റസ്റ്റോറന്റുകൾക്ക് പുറത്ത് നോട്ടീസും പതിച്ചിട്ടുണ്ട്. എത്രകാലത്തേക്കാണ് ഇത് അടക്കുന്നതെന്ന് വ്യക്തമല്ല.
നിയമവിരുദ്ധമായി വില വർധിപ്പിച്ച നിരവധി ഷോപ്പുകൾക്കും റെസ്റ്റോറന്റുകൾക്കും താക്കീത് നൽകിയതായി മന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് നിയമം നടപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും പ്രസ്താവന വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചില റസ്റ്റോറന്റുകളിൽ സബ്‌സിഡി പിൻവലിച്ചത്തോടെ ആട്ടിറച്ചി വിഭവങ്ങൾക്ക് മൂന്നിരട്ടി വരെ വില വർധിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.
ഈ മാസം ഒന്നുമുതലാണ് മാംസ സബ്‌സിഡി സർക്കാർ എടുത്തുകളഞ്ഞത്. തുടർന്ന് ചിലയിനം മാംസത്തിന്റെ വിലയിൽ 200 ശതമാനം വരെയാണ് വർധനയുണ്ടായത്. കോഴിയിറച്ചി വിലയിലും മാറ്റമുണ്ടായി. നേരത്തെ ഒരു ദിനാറിന് ലഭിച്ചിരുന്ന കോഴിയിറച്ചിക്കിപ്പോൾ ഒരു ദിനാർ 400 ഫിൽസ് മുതൽ ഒരു ദിനാർ 500 ഫിൽസ് വരെ കൊടുക്കണം.മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിലക്കയറ്റം ശ്രദ്ധയിൽ പെട്ടാൽ ഉപഭോക്താക്കൾക്ക് 17007003 എന്ന നമ്പറിൽ വിളിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിൽ പരാതി നൽകാം.