ഹ്‌റൈനിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ  മിക്ക സ്ഥാനാർത്ഥികൾക്കും അമ്പത് ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ പല മണ്ഡലങ്ങളിലും രണ്ടാംവട്ട തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് റിപ്പോർട്ട്. ഫലം വന്നപ്പോൾ നാല്പതോളം മണ്ഠലങ്ങളിലും രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന നിലയാണ്.

തെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് 51.5 ശതമാനവും മുനിസിപ്പാലിറ്റിയിലേക്ക് 53.7 ശതമാനവുമാണ് പോളിങ് നടന്നത്.ആകെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം ലഭിക്കാത്തവരെ ജയിച്ചതായി പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നതുകൊണ്ടാണിത്. രണ്ടാം വട്ട തെരഞ്ഞെടുപ്പ് നവംബർ 29ശനിയാഴ്‌ച്ചയായിരിക്കും നടക്കുകയെന്ന് നീതിന്യായ ഇസ്ലാമിക കാര്യഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ അറിയിച്ചു.

പാർലിമെന്റിലേക്ക് 266 പേരും മുൻസിപ്പാലിറ്റിയിലേക്ക് 153 പേരുമാണ് മൽസരിച്ചത്. പാർലിമെന്റിലേക്ക് മൽസരിച്ചവരിൽ 22 പേർ സ്വത
ന്ത്രന്മാരും പതിനെട്ട് പേർ  രാജ്യത്തെ ഒമ്പതോളം രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമാണ്. പ്രമുഖ പാർട്ടികളായ നാഷണൽ യൂണിറ്റി അസംബ്ലി ഏഴ് പേരെയും അൽ മിമ്പർ അഞ്ച് പേരെയും അൽ വത്വൻ നാൽ പേരെയുമാണ് പാർലിമെന്റിലേക്ക് മൽസരിപ്പിച്ചത്.