മനാമ: ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കും കാലവധി നീട്ടിവയ്ക്കലിനുമൊടുലിൽ ബഹ്‌റിനിൽ മീറ്റ് സബ്‌സിഡി പിൻവലിച്ചു. ഇതോടെ ഇറച്ചി വിഭവങ്ങൾ ഒഴിവാക്കാൻ പ്രവാസികളുൾപ്പെട്ട സമൂഹം തീരുമാനിച്ചതോടെ കച്ചവടക്കാർ വില വർദ്ധിപ്പിച്ച രംഗത്തെത്തി. എന്നാൽ സബ്‌സിഡി പിൻവലിച്ചതോടെ ബഹ്‌റിനിലെ മാംസ വിൽപ്പനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സർക്കാർ മീറ്റ് സബ്‌സിഡി എടുത്തുകളഞ്ഞത്. അതിനാൽ തന്നെ ഉപഭോക്താക്കൾ മാംസം വാങ്ങാൻ കടകളിൽ തിരിക്കുകൂട്ടിയിരുന്നതിനും അറുതിയായി. ഇതോടെ കഷ്ടപ്പാടിലായിരിക്കുന്നത് മാംസം വിൽപ്പന നടത്തുന്നവരാണ്.

നേരത്തെ സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തിയിരുന്ന മാംസ ഇനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങി. റസ്‌റ്റോറന്റുകളും മാംസം വാങ്ങാനെത്തുന്നത് കുറഞ്ഞെന്ന് ആശങ്കയോടെ വിൽപ്പനക്കാർ പറയുന്നു. റസ്റ്റോറന്റുകളിൽ ബീഫ്,മട്ടൻ വിഭവങ്ങൾ കഴിക്കാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. മീറ്റ് സബ്‌സിഡി പിൻവലിച്ചതോടെ ഇത്തരം വിഭവങ്ങൾക്ക് വില കൂടിയതാണ് കാരണം.

ഉപഭോക്താക്കൾ കുറയുന്നതോടെ മീറ്റ് വാങ്ങാൻ റസ്‌റ്റോറന്റുകളും പിൻവലിയും. ഇതോടെ കച്ചവടക്കാരുടെ സ്ഥിതി പരുങ്ങലിലാകും. ഇവർക്ക് നിത്യേനയുള്ള ചെലവുകൾക്ക് പോലും പണം കിട്ടില്ലേയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.മുമ്പത്തേക്കാൾ 250 ശതമാനം വിലയാണ് മട്ടന് വർധിച്ചിട്ടുള്ളത്. മജ്ബൂസ്, മന്തി, ബിരിയാണി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾക്ക് 900 ഫിൽസ് മുതൽ ഒന്നര ദിനാർ വരെയാണ് റെസ്റ്റോറന്റുകൾ ഈടാക്കുന്നത്.

നേരത്തെ ഒരു കിലോ മട്ടൻ വിറ്റാൽ 170 ഫിൽസാണ് വ്യാപാരികൾക്ക് കിട്ടിയിരുന്നതെങ്കിൽ സബ്‌സിഡി പിൻവലിച്ചതോടെ ഇത് 350 ഫിൽസായി വർധിച്ചിപ്പിച്ചിട്ടുണ്ട്.