സൗദിക്ക് പിന്നാലെ ബഹ്‌റിനിലും നാട്ടിലേക്ക് പണം അയക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ബഹ്‌റൈനിൽനിന്നു പണം അയയ്ക്കുമ്പോൾ ഫീസ് ഈടാക്കാനാണ് പ്രതിനിധിസഭയിൽ നിർദ്ദേശം ഉയർന്നിരിക്കുന്നത്.

പണം മുന്നൂറ് ദിനാറിൽ കുറവു അയയ്ക്കുമ്പോൾ ഒരുദിനാറും കൂടുതൽ അയയ്ക്കുമ്പോൾ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഒൻപതു കോടി ദിനാർ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നിർദ്ദേശം സമർപ്പിച്ച ജമാൽ ദാവൂദ് എംപി പറഞ്ഞു. പത്തുലക്ഷം പ്രവാസികളാണു രാജ്യത്തുള്ളത്.