- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്റർനാഷണൽ ഗാർഡൻ ഷോയെ വരവേല്ക്കാനൊരുങ്ങി ബഹ്‌റിൻ; കാർഷിക മേഖലയ്ക്ക ഊന്നൽ നല്കിയൊരുക്കുന്ന ഷോയ്ക്ക് 26 ന് തുടക്കം
മനാമ: നിരന്തരമായ വിളവെടുപ്പിന് കാർഷിക പരിശീലനം' എന്ന തലക്കെട്ടൊടെ ബഹ്‌റിൻ ആരംഭിക്കുന്ന ഇന്റർനാഷണൽ ഗാർഡൻ ഷോയെ വരവേല്ക്കാനൊരുങ്ങുകയാണ് രാജ്യം. ഈ മാസം 26 മുതൽ ആരംഭിക്കുന്ന ഗാർഡൻ ഷോക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഫെബ്രുവരി 25ന് എക്‌സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് 26 മുതൽ പ്രവേശ
മനാമ: നിരന്തരമായ വിളവെടുപ്പിന് കാർഷിക പരിശീലനം' എന്ന തലക്കെട്ടൊടെ ബഹ്‌റിൻ ആരംഭിക്കുന്ന ഇന്റർനാഷണൽ ഗാർഡൻ ഷോയെ വരവേല്ക്കാനൊരുങ്ങുകയാണ് രാജ്യം. ഈ മാസം 26 മുതൽ ആരംഭിക്കുന്ന ഗാർഡൻ ഷോക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഫെബ്രുവരി 25ന് എക്‌സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് 26 മുതൽ പ്രവേശനം അനുവദിക്കും. സാങ്കേതിക വിദഗ്ദ്ധർ, എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന നിരവധി പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ രക്ഷാധികാരത്തിൽ അദ്ദേഹത്തിന്റെ പത്‌നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽഖലീഫയുടെ പിന്തുണയോടെ നടക്കുന്ന ഗാർഡൻ ഷോ വിജയിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ആധുനികവും സുരക്ഷിതവും എളുപ്പത്തിലുള്ളതുമായ കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന് 'യുനൈറ്റഡ് നാഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷനു'മായി സഹകരിക്കുന്നുണ്ട്. 7100 ചതുരശ്ര മീറ്ററിൽ 145 ഓളം സ്റ്റാളുകളാണ് ഒരുക്കുന്നത്.
കാർഷിക ഉൽപന്നങ്ങൾ, പൂക്കൾ, ചെടികൾ, മരുന്നു ചെടികൾ, ഗാർഡൻ ഉപകരണങ്ങൾ തുടങ്ങി എല്ലാം ഒരിടത്ത് ഒരുക്കും. പൊതുസ്വകാര്യ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.