തിരുവനന്തപുരം: കുശിനിക്കാരൻ വീട്ടുകാര്യങ്ങളിൽ ഇടപെടേണ്ടെന്ന കേരളത്തിലെ നേതാവിന്റെ പ്രസ്താവനയിൽ നിറഞ്ഞു നിൽക്കുന്നത് ഫ്യൂഡൽ മനോഭാവമാണെന്ന കാര്യത്തിൽ അധികമാർക്കും സംശയമില്ല. കേരളത്തിലെ നേതാക്കളുടെ ഇത്തരം ചിന്താഗതികൾക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെയാണ് ബഹ്‌റിൻ വിദേശകാര്യ മന്ത്രി തന്റെ വേലക്കാരിയെ കാണാൻ കേരളത്തിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ലൈലയുടെ വീട്ടിൽ നിന്നും കേരള ഭക്ഷണം രുചിച്ച ശേഷം ബഹ്‌റിൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ നേരെ പോയത് മാംഗ്ലൂരിലേക്കാണ്.

കുട്ടിക്കാലത്തു സ്‌നേഹമൂട്ടി വളർത്തിയ ആയയെ കാണാനായിരുന്നു ബഹ്‌റൈൻ വിദേശകാര്യ മന്ത്രി മാംഗ്ലൂരിൽ എത്തിയത്. ഇവിടെയും സ്‌നേഹോഷഌസ്വീകരണാണ് ലഭിച്ചത്. 93 വയസ്സിന്റെ അവശതകളുമായി വിശ്രമിക്കുന്ന മാമ കാർമൈൻ മത്തിയാസിനെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'സ്വന്തം മകനെപ്പോലെയാണ് ഇവർ എന്നെ നോക്കിയത്. ആ സ്‌നേഹം മറക്കാനാകില്ല.'

തന്റെ വീട്ടിൽ 21 വർഷം ജോലിക്കാരിയായിരുന്ന കൊല്ലം സ്വദേശിനി ലൈലയെയും ഷെയ്ഖ് ഖാലിദ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. സ്‌നേഹവും വിശ്വാസ്യതയും കൈമുതലാക്കി കുടുംബത്തെ സേവിച്ച ലൈല എന്ന അടിക്കുറിപ്പോടെ അവർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു വൈറലാകുകയും ചെയ്തു.

മാമ കാർമൈനുമൊത്തുള്ള ചിത്രത്തിനൊപ്പവും ഷെയ്ഖ് ഖാലിദ് ഹൃദയസ്പർശിയായ കുറിപ്പാണു നൽകിയിരിക്കുന്നത്: ''1959ൽ 35 വയസ്സുള്ളപ്പോഴാണ് അവർ ബഹ്‌റൈനിൽ എത്തിയത്. എന്നെയും മൂന്നു സഹോദരങ്ങളെയും അവർ പൊന്നുപോലെ നോക്കി. സ്വന്തം അമ്മയെപ്പോലെ വാൽസല്യം നൽകി. ആ നിമിഷങ്ങളോരോന്നും വിലപ്പെട്ടതാണ്. ദൈവം അവർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.''

സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണു ഷെയ്ഖ് ഖാലിദ് പഴയ സ്‌നേഹവഴികൾ തേടി യാത്ര തിരിച്ചതും ആദ്യം കൊല്ലത്തെത്തി ലൈലയെ കണ്ടതും. പിന്നീടു മംഗളൂരു സ്വദേശിനി മാമ കാർമൈന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ തന്റെ വീട്ടിൽ ജോലി ചെയ്ത കൊല്ലം സ്വദേശിനിയായ യുവതിയുടെ വീട്ടിൽ സന്ദർശിച്ച് ബഹ്‌റിൻ വിദേശകാര്യമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്കും വാക്കുകൾക്കും സോഷ്യൽ മീഡിയ വലിയ തോതിൽ അഭിനന്ദിക്കുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ലൈലയുടെ വീട് സന്ദർശിച്ച് നല്ല വാക്കുകൾ കുറിച്ചതിനെ മലയാളികൾ നല്ല തോതിൽ തന്നെ കൈയടി നേടി. മന്ത്രിയുടെ ലാളിത്യത്തെ പുകഴ്‌ത്തി കൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു ബഹ്‌റൈൻ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിർന്ന അംഗവുമായ ഷൈഖ് ഖാലിദ് അൽ അഹമദ് അൽ ഖലീഫയ്ക്ക് ലഭിച്ചത്.

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇന്ത്യയിൽ എത്തിയ അദ്ദേഹം ഡൽഹിയിൽ ഇന്ത്യൻ ഭരണാധികാരികളുമായി നടത്തി കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് കേരളത്തിലേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. 21 കൊല്ലം തന്റെ വീട്ടിൽ വേല ചെയ്ത കൊല്ലം സ്വദേശി ലൈലയുടെ വീട്ടിൽ പോകാനായിരുന്നു അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ലൈല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

വീട്ടിൽ എത്തിയ മന്ത്രി ലൈലയോടും കുടുംബത്തോടും ഒപ്പം ദീർഘനേരം ചെലവിട്ടു അദ്ദേഹം. വാഴയിലയിൽ ലൈല മന്ത്രിക്ക് ഭക്ഷണം വിളമ്പി. മന്ത്രിയെ പിന്നീട് മന്ത്രി തന്നെയാണു തന്റെ പരിചാരികയുടെ വീട് സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈലയുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും കുലീനതയും മന്ത്രി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഈ പോസ്റ്റും സോഷ്യൽ മീഡീയയിൽ വൈറലായിരുന്നു.

ലൈലയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ്ു ചെയ്ത അദ്ദേഹം നിരവധി ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭംഗി ശരിക്കും ആസ്വദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യക്തമാകുക. കൊച്ചി ബിനാലെയും സന്ദർശിച്ചതായി അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ വ്യക്താണ്. എയാലും അറബികളുടെയും മലയാളികളുടെയും പ്രിയങ്കരനായ ഭരണാധികാരിയായി മാറിയിട്ടുണ്ട് ബഹ്‌റിൻ വിദേശകാര്യമന്ത്രി.