മനാമ: നാളെ നടക്കുന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ.ബഹ്‌റൈൻ ജനത പോളിങ് ബൂത്തിലത്തെുകയും പാർലമെന്റ്, മുനിസിപ്പൽ സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്യും.തെരഞ്ഞെടുപ്പിനായുള്ള സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി പബ്‌ളിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് അൽഹസൻ അറിയിച്ചു.

സുഗമമായ തെരഞ്ഞെടുപ്പിനും പൗരന്മാരുടെ സുരക്ഷക്കും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുമ്പ് നടന്ന തെഞ്ഞെടുപ്പിലെ അനുഭവങ്ങളുമായി മെച്ചപ്പെട്ട സുരക്ഷയാണ് ആസൂത്രണം ചെയ്തിരിക്കുന്നത. കഴിഞ്ഞ ദിവസം വിദേശരാജ്യങ്ങളിലുള്ള ബഹ്‌റൈനികൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. 3.25 ദശലക്ഷം വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇവർക്കായി വിവിധ സ്ഥലങ്ങളിൽ പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 413 സ്ഥാനാർത്ഥികളാണ് മൽസരരംഗത്തുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രവർത്തനം കാണാനും വിലയിരുത്താനും റിപ്പോർട്ട് ചെയ്യാനുമത്തെുന്ന മീഡിയ പ്രവർത്തകർക്ക് വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഏകോപിപ്പിക്കുന്ന തിനുമള്ള മീഡിയ സെന്റർ ഇൻഫർമേഷൻ മന്ത്രിയും സർക്കാർ ഔദ്യോഗിക വക്താവുമായ സമീറ ഇബ്രാഹിം ബിൻ റജബ് ഈസാ കൾച്ചറൽ സെന്റിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.

സ്വദേശവിദേശ മാദ്ധ്യമങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനത്തെിയിട്ടുണ്ട്.300 ഓളം മാദ്ധ്യമ പ്രവർത്തകരും ഫോട്ടോഗ്രാഫർമാരുമാണ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനത്തെിയിട്ടുള്ളത്. വിദേശത്ത് നിന്ന് 100 ഓളം മാദ്ധ്യമ പ്രവർത്തകരുമുണ്ട്.