മനാമ: വീട്ടുടമയുടെ മകനായ 13 കാരനുമായി സെക്‌സിലേർപ്പെടുകയും പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത കേസിൽ വീട്ടുജോലിക്കാരിക്ക് തടവ് ശിക്ഷ. 32 കാരിയായ ഇന്തോനേഷ്യൻ വീട്ടുജോലിക്കാരിയാണ് വീട്ടുടമയുടെ മകനായ പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് വീട്ടിലെ ടോയ്‌ലറ്റിനുള്ളിൽ സ്ത്രീ പെൺകുഞ്ഞിനെ പ്രസവിച്ചത്. അവിവാഹിതയായ സ്ത്രീ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി 13കാരനാൽ ഗർഭം ധരിച്ചതാണെന്ന് മനസിലായത്.

പലതവണ താൻ പതിമൂന്നുകാരനാൽ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി സ്ത്രീയുടെ വാദം അംഗീകരിച്ചില്ല. സ്ത്രീയ്‌ക്കെതിരെ ശിക്ഷ വിധിച്ചതിന് മേൽക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷക പറഞ്ഞു.