മനാമ: ഇന്ത്യയുടെ 68-ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഐ എം സി സി 'മതേതര ഇന്ത്യ വെല്ലുവിളികളും പരിഹാരവും 'എന്നാ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ ജനതിപത്യവും മതേതരത്വവും ഫാസിസ്റ്റു ഭരണകൂടങ്ങൾ നിസ്‌കാഷനം ചെയ്യും മുൻപ് വിയോജിപ്പുകൾ മാറ്റി വെച്ചു ഐക്യപ്പെടാൻ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും തയാറാവണം എന്ന് ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.

ഇന്നത്തെ ഇന്ത്യൻ സാഹചര്യം ദീർഘവീക്ഷണത്തോടെ കണ്ടു കൊണ്ടാണ് മതേതര പ്രസ്ഥാനങ്ങൾ യോജിക്കണം എങ്കിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പുള്ളൂ എന്നും 25 വർഷം മുൻപ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ വാക്കുകൾ ഇന്ന് ഇന്ത്യൻ സമൂഹത്തിനു ശരിവെക്കേണ്ടി വന്നു എന്നും സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു. ഐഎംസിസി ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു ഫിറോസ് തിരുവത്ര (നവകേരള), നിസാർ കൊല്ലം (എഎപി)യൂനുസ് സലിം (ഫ്രൻസ് കൾച്ചറൽ സെന്റർ), അബൂബക്കർ ഹാജി (ഐസിഎഫ്), അലി അക്‌ബർ (ഐഎസ്എഫ്), ഗഫൂർ തിക്കൊടി (പിസിഎഫ്), മൊയ്തീൻ കുട്ടി പുളിക്കൽ (ഐഎംസിസി) എന്നിവർ പ്രസംഗിച്ചു. നിസാർ അഴിയൂർ സ്വാഗതവും ഇസ്സുദ്ധീൻ പി വി നന്ദിയും പറഞ്ഞു.