മനാമ: രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാനായി കുട്ടികളും രക്ഷിതാക്കളും ഒരു പോലെ തയ്യാറെടുപ്പിലാണ്. രക്ഷിതാക്കൾ കുട്ടികളുമൊത്ത് നാട്ടിലേക്ക് പോരാനുള്ള തയ്യാറെടുപ്പിലാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മധ്യവേനലവധിക്കായാണ് ഇന്ത്യൻ സ്‌കൂളുകൾ അടച്ച് തുടങ്ങിയത്. മുഴുവൻ ദിനങ്ങളിലെയും അവധികഴിഞ്ഞ് സെപ്റ്റംബർ രണ്ടിന് സ്‌കൂൾ വീണ്ടും തുറക്കും. ജൂൺ 30 ഓടെ എല്ലാ സ്‌കൂളുകളും അടക്കും.

അവധിക്കാലം നാട്ടിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും. ചിലർ വർഷാവർഷമുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി ഇത്തവണത്തെ യാത്ര ഒഴിവാക്കുന്നുമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.