- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കാർഷിക മേഖലയ്ക്ക് ഊന്നൽ നല്കി ഗാർഡൻ ഷോയ്ക്ക് തുടക്കമായി; പ്രദർശനം മാർച്ച് ഒന്ന് വരെ
മനാമ: കാർഷിക മേഖലയ്ക്ക് ഊന്നൽ നല്കി 11 മത് ഉദ്യാന പ്രദർശനത്തിന് രാജ്യത്ത് തുടക്കമായി. ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ രാജപത്‌നിയും വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്‌സനുമായ പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽഖലീഫ പ്രദർശന ഉദ്ഘാടനം നിർവ്വഹിച്ചു. മാർച്ച് ഒന്ന് വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങള
മനാമ: കാർഷിക മേഖലയ്ക്ക് ഊന്നൽ നല്കി 11 മത് ഉദ്യാന പ്രദർശനത്തിന് രാജ്യത്ത് തുടക്കമായി. ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ രാജപത്‌നിയും വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്‌സനുമായ പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽഖലീഫ പ്രദർശന ഉദ്ഘാടനം നിർവ്വഹിച്ചു. മാർച്ച് ഒന്ന് വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്നുണ്ട്.
ഇറ്റലി, ഹോളണ്ട്, ഫ്രാൻസ്, ഗ്രീക്ക്, സിംഗപ്പൂർ, തായ്വാൻ, ജപ്പാൻ, കാമറൂൻ, ഉഗാണ്ട, ഇൻഡോനേഷ്യ, സൗദി, ഖത്തർ, ഈജിപ്ത്, ജോർദാൻ, ലബനാൻ, മൊറൊക്കൊ, യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് എക്‌സിബിഷനിൽ അണിനിരക്കുന്നത്.
കാർഷിക മേഖലയിലുള്ള പ്രശസ്തരായ ഗവേഷകരും ആക്ടിവിസ്റ്റുകളൂം സാങ്കേതിക വിദഗ്ധരുമെല്ലാം പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. കാർഷിക മേഖലയിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും പ്രത്യേകം പരിചയപ്പെടുത്തും.