- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇലക്ട്രോണിക് ജനന സർട്ടിഫിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ ബഹ്റിൻ; ഇനി കുഞ്ഞുങ്ങളുടെ ജനനസർട്ടിഫിക്കറ്റ് ലഭിക്കാൻ വളരെ എളുപ്പം
മനാമ : ജി.സി.സിയിൽ ആദ്യമായി ഇലക്ട്രോണിക് ജനന സർട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബഹ്റിൻ. ആരോഗ്യമേഖലയിലെ സേവനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്. ആരോഗ്യമന്ത്രാലയവും, ഇ-ഗവണ്മെന്റ് അഥോറിറ്റിയും, ബഹ്റിൻ പോസ്റ്റും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും, മികച്ച സേവനം ലഭ്യമാക്കുന്നതിനും സഹായകരമായിരിക്കും. മാത്രമല്ല, അപേക്ഷകർക്ക് നടപടിക്രമങ്ങൾ അനായാസമാക്കുന്നതോടൊപ്പം സമയലാഭവും പ്രദാനം ചെയ്യുന്നു. ഇത് നടപ്പിലാകുന്നതോടെ ജനന രജിസ്ട്രേഷനായി മുൻപ് 4 ആഴ്ചയോളം എടുത്തിരുന്ന നടപടിക്രമങ്ങൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നുക്കാൻ കഴിയും. അതോടൊപ്പം നടപടിക്രമങ്ങൾക്ക് ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരും. മുൻപ് പത്ത് തൊഴിലാളികൾ ആവശ്യമായിരുന്നെങ്കിൽ പുതിയ പദ്ധതിയിൽ വെറും അഞ്ച് പേരുടെ ആവശ്യമായിരിക്കും ഉണ്ടാവുക. ഈ സംവിധാനത്തിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രക്ഷകർത്താക്കൾ http:www.bahrain.bh
മനാമ : ജി.സി.സിയിൽ ആദ്യമായി ഇലക്ട്രോണിക് ജനന സർട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബഹ്റിൻ. ആരോഗ്യമേഖലയിലെ സേവനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്.
ആരോഗ്യമന്ത്രാലയവും, ഇ-ഗവണ്മെന്റ് അഥോറിറ്റിയും, ബഹ്റിൻ പോസ്റ്റും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും, മികച്ച സേവനം ലഭ്യമാക്കുന്നതിനും സഹായകരമായിരിക്കും. മാത്രമല്ല, അപേക്ഷകർക്ക് നടപടിക്രമങ്ങൾ അനായാസമാക്കുന്നതോടൊപ്പം സമയലാഭവും പ്രദാനം ചെയ്യുന്നു.
ഇത് നടപ്പിലാകുന്നതോടെ ജനന രജിസ്ട്രേഷനായി മുൻപ് 4 ആഴ്ചയോളം എടുത്തിരുന്ന നടപടിക്രമങ്ങൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നുക്കാൻ കഴിയും. അതോടൊപ്പം നടപടിക്രമങ്ങൾക്ക് ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരും. മുൻപ് പത്ത് തൊഴിലാളികൾ ആവശ്യമായിരുന്നെങ്കിൽ പുതിയ പദ്ധതിയിൽ വെറും അഞ്ച് പേരുടെ ആവശ്യമായിരിക്കും ഉണ്ടാവുക.
ഈ സംവിധാനത്തിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രക്ഷകർത്താക്കൾ http:www.bahrain.bh എന്ന സൈറ്റിൽ കുട്ടിയുടെ പേരടക്കം രജിസ്റ്റർ ചെയ്താൽ മതിയാകും. ആരോഗ്യരംഗത്തെ പൊതുമേഖലയിലും, സ്വകാര്യമേഖലയിലും ഈ സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.