മനാമ : മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസ് പ്രവർത്തകരുടെ എക്കാലത്തെയും ആവേശമായിരുന്ന കെ കരുണാകരന്റെ ചരമവാർഷിക ദിനമായ 23 ന് 'ലീഡർ സ്മൃതി ദിനം 'ആചരിക്കുന്നു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്ന് വൈകിട്ട് 8 മണിക്ക് ആർ ശങ്കർ (ഗ്രീൻ കാപ്‌സിക്കം, സൽമാനിയ) നഗറിൽ വച്ചാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്തുത പരിപാടിയിലേക്ക് കോൺഗ്രസിനെയും ലീഡറെയും സ്‌നേഹിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗാം കൺവീനറുമായി ബന്ധപ്പെടാം
ഈപ്പൻ ജോർജ് - 33771908