- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 പേരെ അടിയന്തിരമായി ബഹ്‌റൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടതായി ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അഭ്യർത്ഥന മാനിച്ച് വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹ്‌റൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു,
ബഹ്‌റൈനിലെ വിദേശകാര്യ വകുപ്പ് ആണ് സമാജത്തിന്റെ പ്രത്യേക ആവശ്യം പരിഗണിച്ച് അടിയന്തിര അനുമതി നൽകിയത്. യാത്രാ സൗകര്യങ്ങളുടെ പരിമിതി മൂലം നാട്ടിൽ 'കുടുങ്ങിയ മലയാളികളുടെ പ്രശ്‌നങ്ങൾ നിരന്തരമായി സമാജം ബന്ധപെട്ട അധികാരികളും മന്ത്രാലയങ്ങളുമായി ചർച്ച ചെയ്തു വരികയാണ്.
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ തന്നെ ഇവരുടെ യാത്ര ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ സമാജം ഊർജ്ജിതപ്പെടുത്തിയതായും തങ്ങളുടെ വിവിധ ശ്രമങ്ങൾക്ക് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സും ഇന്ത്യൻ എംബസിയും നൽകുന്ന പിന്തുണക്ക് സമാജം എക്‌സിക്യൂട്ടീവ് നന്ദി അറിയിക്കുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.