ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഈ മാസം 22 ന് സമാജത്തിൽ നടന്നു. ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസ് പിയൂഷ് ശ്രീവാസ്തവയുടെ പത്‌നി മോണിക്ക ശ്രീവാസ്തവ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു. നിരവധി പേരാണ് സമാജം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സമാജം അംഗങ്ങൾ അല്ലാത്ത ആളുകളും ഈ അവസരം ഉപയോഗപ്പെടുത്തിയതായി സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അറിയിച്ചു.

ഓർത്തോ ഗൈനക്കോളജി ജനറൽ മെഡിസിൻ എന്നീ വിഭാഗത്തിലെ പ്രഗദ്ഭരായ ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരുന്നത്. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് ഉണ്ടായിരുന്നത്. മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കിയ എല്ലവരാരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാർ, സെക്രട്ടറി അർച്ചന വിഭീഷ് എന്നിവർ പറഞ്ഞു. സമാജം ഭരണ സമിതി അഗങ്ങൾ, വനിതാവേദി അംഗങ്ങൾ, മുതിർന്ന അഗങ്ങൾ, തുടങ്ങിയവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.