- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
'രക്ത ദാനം മഹാ ദാനം' എന്ന മഹത് വചനം ഉൾക്കൊണ്ട് കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജവും സൽമാനിയ മെഡിക്കൽ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ പങ്കാളികളാകുവാൻ താത്പര്യമുള്ളവർ സമാജത്തിൽ എത്തിച്ചേരണം എന്ന് സമാജം ഭരണ സമിതിക്

'രക്ത ദാനം മഹാ ദാനം' എന്ന മഹത് വചനം ഉൾക്കൊണ്ട് കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജവും സൽമാനിയ മെഡിക്കൽ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ പങ്കാളികളാകുവാൻ താത്പര്യമുള്ളവർ സമാജത്തിൽ എത്തിച്ചേരണം എന്ന് സമാജം ഭരണ സമിതിക്ക് വേണ്ടി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.
ഇതിനോടകം തന്നെ നിരവധി പേർ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യപ്പെട്ടിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
വെള്ളിയാഴ്ച നടക്കുന്ന രക്തദാന ക്യാമ്പിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് സമാജം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ പ്രദീപനെ 39267801 വിളിക്കാവുന്നതാണ്.

