ഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2015-2016 ഭരണസമിതിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ മെമ്പേർസ് നൈറ്റ് 11 ന് വൈകിട്ട് വളരെ വിപുലമായി കലാപരിപാടികളോടെ നടത്തുന്നു. അനുഗ്രഹീത കലാകാരൻ രാജേഷ് തമ്പുരു അവതരിപ്പിക്കുന്ന ഹാസ്യ സംഗീത പരിപാടി ' നേരമ്പോക്ക്' വേറിട്ട ഒരു അനുഭവം ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു.

സമാജം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും കുട്ടികൾക്കായി വിവിധ ഗെയിമുകളും ഉണ്ടാകും. മത്സര വിജയികൾക്ക് സമ്മാനവും നൽകും. ആഘോഷങ്ങളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ അംഗങ്ങളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ-39807185, മെമ്പർഷിപ് സെക്രട്ടറി ബിനു വേലിയിൽ-33234353 എന്നിവരെ വിളിക്കാവുന്നതാണ്.