- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം നാളെ
ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം ഫൈനൽ റൗണ്ട് നാളെ വൈകിട്ട് 8 മണിക്ക് ആരംഭിക്കും. 7.30 ക്ക് മുമ്പുതന്നെ യോഗ്യരായ മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം. വിഷയം പ്രസംഗത്തിന് അഞ്ചു മിനുട്ട് മുൻപ് നൽക്കും. പ്രാഥമിക യോഗ്യത മത്സരങ്ങള

ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം ഫൈനൽ റൗണ്ട് നാളെ വൈകിട്ട് 8 മണിക്ക് ആരംഭിക്കും. 7.30 ക്ക് മുമ്പുതന്നെ യോഗ്യരായ മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം. വിഷയം പ്രസംഗത്തിന് അഞ്ചു മിനുട്ട് മുൻപ് നൽക്കും.
പ്രാഥമിക യോഗ്യത മത്സരങ്ങളിൽ ഇഷ്ടവിഷയത്തെ ആസ്പദമാക്കി മത്സരിച്ച 13 പേരയാണ് ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞു എടുത്തത്. ഫൈനൽ റൗണ്ട് മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സാഹിത്യ വിഭാഗം ഫിനാലെയിൽ വച്ച് മികച്ച പ്രഭാഷകനും ലോക്‌സഭ എംപിയുമായ ഡോ. എം സമ്പത്ത് വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ-39964087, പ്രസംഗ വേദി കൺവീനർ ഫിറോസ് തിരുവത്ര-33369895, പ്രസംഗ മത്സര കൺവീനർ ജോയ് വെട്ടിയാടൻ-39175836 എന്നിവരെ ബന്ധപ്പെടുക

