- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം ഫിനാലെ നാളെ നടക്കും; ഡോ:എ സമ്പത്ത് എംപി മുഖ്യാതിഥിയാവും
ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ഫിനാലെ വിപുലമായ പരിപാടികളോടെ നാളെ രാത്രി 8 മണിക്ക് നടക്കും. സമാജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മേഖലകളിൽ ഒന്നായ സാഹിത്യ വിഭാഗം സാഹിത്യ വേദി, മലയാളം പാഠശാല പ്രസംഗവേദി, ജാലകം, ക്വിസ് ക്ലബ്ബ് എന്നിവ ചേർന്ന ഉപ വിഭാഗങ്ങൾ അടങ്ങിയതാണ്. ലോകസഭാഗവും പ്രസിദ്ധ വാക്മിയുമായ ഡോ:എ സമ്പത്ത് എംപി ച

ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ഫിനാലെ വിപുലമായ പരിപാടികളോടെ നാളെ രാത്രി 8 മണിക്ക് നടക്കും. സമാജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മേഖലകളിൽ ഒന്നായ സാഹിത്യ വിഭാഗം സാഹിത്യ വേദി, മലയാളം പാഠശാല പ്രസംഗവേദി, ജാലകം, ക്വിസ് ക്ലബ്ബ് എന്നിവ ചേർന്ന ഉപ വിഭാഗങ്ങൾ അടങ്ങിയതാണ്.
ലോകസഭാഗവും പ്രസിദ്ധ വാക്മിയുമായ ഡോ:എ സമ്പത്ത് എംപി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ആക്ടിങ് ജനറൽ സെക്രട്ടറി പ്രദീപൻ ഇ കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
പ്രസിദ്ധരായ എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ട് സാഹിത്യ ക്ലാസുകൾ, പുസ്തക ചർച്ചകൾ, സാഹിത്യ ക്യാമ്പ്, സമകാലിക വിഷയങ്ങളിൽ സംവാദം, സെമിനാറുകൾ എന്നിവയും വളർന്നു വരുന്ന എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന ജാലകം വാർത്താ മാസിക, സാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗാത്മ കഴിവുകളെ പരിപോഷിപ്പിക്കുന്ന ബാലസാഹിത്യ വേദിയും ആയിരത്തോളം കുട്ടികൾ മാതൃ ഭാഷ പഠനം നടത്തുന്ന മലയാളം പാഠശാല പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടും ചിട്ടയോടും കൂടി നടത്താൻ സാധിച്ചതായി സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ വ്യകതമാക്കി.
കലയ്ക്കും സാഹിത്യത്തിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്‌ച്ചവയ്ക്കുന്ന ബഹ്റൈൻ മറ്റു ഗൾഫ് രാജ്യങ്ങളിൽ വച്ച് ഏറ്റവും മികച്ചതാണ് എന്ന് ഇവിടെ സന്ദർശിച്ചു പോകുന്ന മലയാളത്തിന്റെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നതായി ബഹ്റൈൻ കേരളീയ സമാജം ഭരണസമിതി അഭിപ്രായപെട്ടു. ഡോ: സുകുമാർ അഴീക്കോട് പ്രസംഗ മത്സരത്തിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാനദാനവും ഫിനാലയിൽ വച്ച് നടക്കും. സമാജം സാഹിത്യവിഭാഗത്തിന്റെ ഈ വ്യാഴാഴ്ച നടക്കുന്ന ഫിനാലെയിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്നും അതിനായി എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

