ഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2016-17 ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 8 നു വൈകുന്നേരം 6.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്നു സമാജം പ്രസിഡണ്ട് പി.വി രാധാകൃഷണപിള്ള, സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സ്ഥാനാരോഹണ ചടങ്ങിനു കൊഴുപ്പേകാൻ നാട്ടിൽ നിന്നും എത്തുന്ന പ്രശസ്ത നർത്തകിയും സിനിമാതാരവും ആയ ശോഭനയും സംഘവും അണിയിച്ചൊരുക്കുന്ന നൃത്തനൃത്ത്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ദേശീയ അവാർഡ് ജേതാവും പ്രഗൽഭനും മലയാള സംഗീത ലോകത്തെ വിസ്മയവും ആയ ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും.

ചടങ്ങിൽ മുൻഭരണ സമിതി അംഗങ്ങളെ മൊമന്റോ നൽകി ആദരിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2016-17 സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നു ആസ്വദിക്കുന്നതിനു എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം സമാജത്തിന്റെ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നൽകിയിട്ടുള്ള എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം ഭരണ സമിതി വ്യക്തമാക്കി.