കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂർ പുറ്റിങ്ങൽ ക്ഷേത്രം സാക്ഷ്യം വഹിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ വേദനയിൽ ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. ഓരോ വൻ അപകടങ്ങളും ഉണ്ടാകുന്നത് നമ്മൾ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻകരുതലകൾ അവഗണിക്കുമ്പോഴാണ്. മുൻകരുതലും സുരക്ഷയും ഉറപ്പാക്കണമെന്ന് അനുശോചനകുറിപ്പിൽ സമാജം ആക്ടിങ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതരാത്ത്, സമാജം ജനറൽ സെക്രട്ടറി എൻകെ വീരമണി എന്നിവർ വ്യക്തമാക്കി.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂർ പുറ്റിങ്ങൽ ക്ഷേത്രം സാക്ഷ്യം വഹിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ വേദനയിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മുൻകരുതൽ അവഗണിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് നൂറു കണക്കിന് ആളുകളുടെ മരണത്തിലാണ് കലാശിച്ചത്. ഇതുപോലെ അപകടങ്ങൾ വിളിച്ചു വരുത്തുന്ന വിനോദങ്ങൾ നമ്മുടെ നാട്ടിൽ വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.

അമ്പലങ്ങളിലും, ദേവാലയങ്ങളിലും വിനോദത്തിനു വേണ്ടി നടത്തുന്ന വെടിക്കെട്ടുകൾ നിരോധിക്കണം എന്ന് ഐവൈസിസി ദേശീയ കമ്മറ്റി അവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബത്തോടുള്ള അനുശോചനം ദേശീയ കമ്മറ്റി അറിയിച്ചു. അപകടം നടന്നപ്പോൾ തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച കേന്ദ്ര സംസ്ഥാന മന്ത്രി തല സംഘത്തിന്റെയും, സുരക്ഷാ ജീവനക്കാരുടെയും, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടേയും, നാട്ടുകാരുടെയും സമയോജിതമായ ഇടപെടൽ വളരെ പ്രശംസനീയമാണ്.