- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു; അപേക്ഷ സ്വീകരിക്കുന്നത് 25 വരെ
മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ബഹ്‌റൈനിലെ വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽ സെക്രട്ടറി വീരമണി എൻ.കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. 29 ന് 3 മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആയിരിക്കും മത്സരം. ഓയിൽ പെയിന്റിങ് ഒഴികെ ഏതു മാദ്ധ്യമവും ചിത്രരചനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ചിത്രരചനയുടെ വിഷയം മത്സരം ആരംഭിക്കുന്നതിന് മുമ്പ് അറിയിക്കുന്നതും ചിത്രരചനകൾ 2മണിക്കൂർ കൊണ്ട് പൂർത്തീകരിക്കേണ്ടതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫികളും മികച്ച രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും. സമ്മാനങ്ങൾ മെയ് 1 ന് വിതരണം ചെയ്യും എന്ന് മെയ്ദിനാഘോഷ കമ്മിറ്റി കൺവീനർ പി. ടി. നാരായണൻ വ്യക്തമാക്കി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മെയ്ദിനാഘോഷ കമ്മിറ്റി കൺവീനർ പി. ടി. നാരായണൻ 3990

മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ബഹ്‌റൈനിലെ വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽ സെക്രട്ടറി വീരമണി എൻ.കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
29 ന് 3 മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആയിരിക്കും മത്സരം. ഓയിൽ പെയിന്റിങ് ഒഴികെ ഏതു മാദ്ധ്യമവും ചിത്രരചനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ചിത്രരചനയുടെ വിഷയം മത്സരം ആരംഭിക്കുന്നതിന് മുമ്പ് അറിയിക്കുന്നതും ചിത്രരചനകൾ 2മണിക്കൂർ കൊണ്ട് പൂർത്തീകരിക്കേണ്ടതുമാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫികളും മികച്ച രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും. സമ്മാനങ്ങൾ മെയ് 1 ന് വിതരണം ചെയ്യും എന്ന് മെയ്ദിനാഘോഷ കമ്മിറ്റി കൺവീനർ പി. ടി. നാരായണൻ വ്യക്തമാക്കി.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മെയ്ദിനാഘോഷ കമ്മിറ്റി കൺവീനർ പി. ടി. നാരായണൻ 39901575, ജോയിന്റ് കൺവീനർ എസ് പി മനോഹരൻ 32301547 എന്നിവരുമായി ബന്ധപ്പെടുക

