ഹ്റൈൻ കേരളീയ സമാജം വിപുലമായ രീതിയിൽ മെയ് ദിനാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്,ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോക തൊഴിലാളി ദിനം ആയ മെയ് ഒന്ന് ബഹ്റൈൻ കേരളീയ സമാജം വളരെ വിപുലം ആയ രീതിയിൽ ആണ് ആഘോഷിച്ചു വരുന്നത്. ബഹ്‌റൈനിലെ സാധാരണക്കാരായ തൊഴിലാളി കളുടെ വിപുലമായ പങ്കാളിത്വത്തിൽ ആണ് സമാജം മെയ് ദിനാഘോഷം സംഘടിപ്പിച്ചു വരുന്നത്. പി ടി നാരായണൻ ജനറൽ കൺവീനറും എസ്‌പി മനോഹരൻ ജോയിന്റ് കൺ വീനറും ആയി വിപുലമായ സംഘാടക സമിതി ഇതിനായി രൂപീകരിച്ചു. മെയ് ഒന്നിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ചു രാവിലെ9മണി മുതൽ വിപുലമായ മെഡിക്കൽ ക്യാമ്പ് ഇതിന്റെ ഭാഗം ആയി നടക്കും. വിവിധ സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പടെ25ഓളം ഡോക്ടർന്മാരും മറ്റു മെഡിക്കൽ സ്റ്റാഫുകളും രാവിലെ മുതൽ തന്നെ സേവനം ആരംഭിക്കും. സമാജ അംഗഭേദമന്യേ തന്നെ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിലും മറ്റു അനുബന്ധ പരിപാടികളും പങ്കെടുക്കാവുന്നത് ആണ്.

ബഹ്‌റൈനിൽ വിവിധ തൊഴിൽ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്നമലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.മെയ്ദിന ഗാനങ്ങൾ, ലളിത ഗാനം, മലയാള ചലച്ചിത്ര ഗാനം, ഹിന്ദി ചലച്ചിത്ര ഗാനം, സമൂഹ ഗാനം (മലയാളം വിപ്ലവ ഗാനം), മോണോ ആക്റ്റ്, വടംവലി എന്നിവയിലാണ് മത്സരങ്ങൾ നടക്കുക.

ബഹ്‌റൈനിലെ പ്രധാന ലേബർ ക്യാമ്പുകളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ വാഹന സൗകര്യവും ഉച്ച ഭക്ഷണവും എർപ്പെടുത്തും. തൊഴിലാളി കളുടെ വിവിധ കലാമത്സരങ്ങളും,വൈവിധ്യമാർന്ന കലാപരിപാടികളും ഇതിന്റെ ഭാഗം ആയി നടക്കും. കൂടാതെ മെയ് 1 ന് വൈകുന്നേരം പ്രശസ്ത നാടക പ്രവർത്തകൻ കരിവെള്ളൂർ മുരളിയുടെ ഏകപാത്ര നാടകം'അബൂബക്കറിന്റെ ഉമ്മ പറയുന്നു''എന്ന നാടകം അരങ്ങിലെത്തുന്നു. ഒറ്റയ്ക്ക് ഒരേ കഥാപാത്രത്തെ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ചു ലോക റെക്കോഡിന് അർഹമായ എകപാത്ര നാടകം 1685-ാമത് വേദിയിൽ. മെയ് ഒന്നിന് വൈകിട്ട് നടക്കുന്ന മെയ് ദിന സന്ദേശസമ്മേളനത്തിൽ വച്ചു മത്സരവിജയികൾക്ക് സമ്മാനം നൽകും. തൊഴിലാളികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകരെ ഈ ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജം ആദരിക്കും. മെയ് ദിനഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്39901575, 33130242എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.