ഹ്റൈൻ കേരളീയ സമാജത്തിന്റെ ലൈബ്രറി വിഭാഗം നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് നടൻ മധു നിർവ്വഹിക്കുന്നു എന്ന് സമാജം ആക്ടിങ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതരാത്ത്, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ജിസിസിയിൽ ഏറ്റവും കൂടുതൽ മലയാള പുസ്തകമുള്ള ലൈബ്രറിയെ വീണ്ടും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ' അക്ഷരഖനി ' എന്ന പേരിൽ പ്രവർത്തനോദ്ഘാടനം നടത്തപ്പെടുകയാണ് എന്ന് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ വ്യക്തമാക്കി.

മലയാള പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം പുസ്തകങ്ങൾ സമാജം ലൈബ്രറിയിൽ ഉണ്ട്. നോവൽ, കഥ, കവിത, നാടകം കുറ്റാന്വേഷണ കഥകൾ, ചെറുകഥകൾ, ആത്മീയ പരമായും ശാസ്ത്ര പരവുമായ പുസ്തകങ്ങളും, റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പൊതുവായ അറിവ് നൽകുന്ന പുസ്തകങ്ങളും ഇപ്പോൾ തന്നെ സമാജം വായനശാലയിൽ ലഭ്യമാണ്. കുട്ടികളിലെ പുസ്തക വായനാശീലത്തെ പ്രോത്സാഹിപ്പിക്കാൻ കുട്ടികൾക്കായി പ്രത്യേക ഒരു വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.

സമാജത്തിന്റെ അംഗങ്ങൾക്കും, അല്ലാത്തവർക്കും സാമൂഹിക സാംസ്‌കാരിക പ്രാദേശിക സംഘടനകൾക്കും ഈ അക്ഷരഖനിയിലേക്ക് ഉദാരമായി പുസ്തകങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. ഈ മഹത്തായ സംരംഭത്തിൽ എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ 39215128, ലൈബ്രറി കൺവീനർ രഞ്ജിത്ത് തരോൾ 36170555.