ഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈൻ ആസ്റ്റർ മെഡിക്കൽസുമായി സഹകരിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് 7.30ന് ബഹ്റൈൻ കേരളീയ സമാജം രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിച്ച ''ആരോഗ്യ ശിബിരം'' പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ആസ്റ്റർ മെഡിസിറ്റിയിലെ പ്രശസ്ത ഡോക്ടർ ദിലീപ് പണിക്കർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എൻ കെ വീരമണി മറ്റു ഭരണസമിതി അംഗങ്ങൾ വനിതാ വേദി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.