- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ വേദിയുടെ 2016-2017 വർഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം 9ന്
ബഹറിൻ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വർഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം 9ന് രാത്രി 8.15 നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ കെ വീരമണി, വനിതാ വേദി കോ-ഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രശസ്ത സിനിമ താരം സീമ മുഖ്യാതിഥിയും തട്ടത്തിൻ മറയത്ത് ഫെയിം ഇഷ തൽവാർ സ്‌പെഷ്യൽ അതിഥിയും ആയിരിക്കുന്ന ചടങ്ങിൽ കാനറ ബാങ്ക് ബഹറിൻ ശാഖ സിഇഓ ഗീതിക ശർമ വിശിഷ്ടാഥിതിയും ആയിരിക്കും. മോഹിനി തോമസ് പ്രസിഡന്റും ബിജി ശിവകുമാർ ജനറൽ സെക്രട്ടറിയും ആയുള്ള 15 അംഗ കമ്മിറ്റി ആണ് വ്യാഴാഴ്‌ച്ച സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്. ഇതിനോടകം തന്നെ വനിതാ വേദി Helath and Happiness എന്ന പേരിൽ യോഗ ക്ലാസ്സ് സംഘടിപ്പിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ആരോഗ്യ ശിബിരം എന്ന പേരിൽ നടത്തപെടുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന്റെ ഭാഗമായി നടത്തിയ യോഗ ക്ലാസ്സിൽ കൊച്ചിൻ ആസ്റ്റെർ മെഡിക്കൽസിലെ ന്യുറോളജി

ബഹറിൻ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വർഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം 9ന് രാത്രി 8.15 നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ കെ വീരമണി, വനിതാ വേദി കോ-ഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രശസ്ത സിനിമ താരം സീമ മുഖ്യാതിഥിയും തട്ടത്തിൻ മറയത്ത് ഫെയിം ഇഷ തൽവാർ സ്‌പെഷ്യൽ അതിഥിയും ആയിരിക്കുന്ന ചടങ്ങിൽ കാനറ ബാങ്ക് ബഹറിൻ ശാഖ സിഇഓ ഗീതിക ശർമ വിശിഷ്ടാഥിതിയും ആയിരിക്കും. മോഹിനി തോമസ് പ്രസിഡന്റും ബിജി ശിവകുമാർ ജനറൽ സെക്രട്ടറിയും ആയുള്ള 15 അംഗ കമ്മിറ്റി ആണ് വ്യാഴാഴ്‌ച്ച സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്.
ഇതിനോടകം തന്നെ വനിതാ വേദി Helath and Happiness എന്ന പേരിൽ യോഗ ക്ലാസ്സ് സംഘടിപ്പിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ആരോഗ്യ ശിബിരം എന്ന പേരിൽ നടത്തപെടുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന്റെ ഭാഗമായി നടത്തിയ യോഗ ക്ലാസ്സിൽ കൊച്ചിൻ ആസ്റ്റെർ മെഡിക്കൽസിലെ ന്യുറോളജി സർജൻ ഡോ. ദിലീപ് പണിക്കർ നടത്തിയ ക്ലാസ്സ്, ലേബർ ക്യാമ്പ് സന്ദർശിച്ചു നടത്തിയ ചാരിറ്റി പ്രവർത്തങ്ങൾ എന്നിവ ശ്രദ്ധേയമായി.

വനിതകൾക്കായുള്ള തയ്യൽ ക്ലാസ്സ് പ്രവർത്തനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യോഗ ക്ലാസ്സ് ജൂൺ പകുതിയോടെ ആരംഭിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
കമ്മിറ്റി അംഗങ്ങൾ
മോഹിനി തോമസ് - പ്രസിഡന്റ്
ബിജി ശിവ- ജനറൽ സെക്രട്ടറി
സുമിത്ര പ്രവീൺ - വൈസ് പ്രസിഡന്റ്
ബീന ആഷിലി- അസിസ്റ്റന്റ് സെക്രട്ടറി
ഫാത്തിമ ഖമിസ്- ട്രഷറർ
ജോസ്മി ലാലു- കലാ വിഭാഗം സെക്രട്ടറി
ഷീജ പ്രദീപ് - സ്പോർട്സ് & വെൽഫയർ സെക്രട്ടറി
പ്രിയ സുനിൽ - അക്ടിവിറ്റി സെക്രട്ടറി
റാണി രഞ്ജിത്ത്- മെമ്പർഷിപ് സെക്രട്ടറി
ഉഷ ഗോവിന്ദൻ - Continuity മെമ്പർ
ശ്രീദേവി വിജു- മെമ്പർ
രജിത അനി- മെമ്പർ

