വമി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

മലയാള സംഗീത ലോകത്തിലെ പ്രശസ്തരായ രണ്ടു വ്യക്തിത്വങ്ങൾ ആണു ഇക്കുറി വിദ്യാരംഭം ചടങ്ങുകൾക്കായി ബഹ്റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നത്. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രനും പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും ആണ് ഈ വർഷത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വിജയ ദശമി ദിവസമായ ഒക്ടോബർ 11ന് പുലർച്ചെ നാലര മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കുന്നത്.

കൂടാതെ സമാജം നവമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 13ന് ''രാഗോത്സവം'' എന്ന പേരിൽ സംഗീത വിരുന്നും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജയചന്ദ്രനും കാവാലം ശ്രീകുമാറും അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്നു സംഗീത ആസ്വാദകർക്ക് തികച്ചും വേറിട്ടൊരു അനുഭവം ആയിരിക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു. എഴുത്തിനിരുത്തിന് പേര് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.

ബഹറിനിലെ എല്ലാവരെയും ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭം ചടങ്ങിലേക്കും അതുപോലെ സംഗീത വിരുന്ന് ആസ്വദിക്കുവാനും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലിയെ 39168899 വിളിക്കാവുന്നതാണ്.