ബഹ്റൈൻ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തിൽ 18, 19 തീയതികളിൽ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിച്ചതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സീനിയർ വിഭാഗത്തിൽ മറീനാ ഫ്രാൻസിസ് ഒന്നാം സ്ഥാനവും കാർത്തിക് എം മേനോൻ രണ്ടാം സ്ഥാനവും അമൃതവർഷിണി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഗൗരി കെ കർത്ത ഒന്നാം സ്ഥാനവും നന്ദന ഉണ്ണികൃഷ്ണൻ രണ്ടാം സ്ഥാനവും മീനാക്ഷി പ്രമോദ് നായർ മൂന്നാം സ്ഥാനവും നേടി.