ഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഗീത സദസ്സ് സംഘടിപ്പിച്ചു. പാട്ടിന്റെ പാലാഴി എന്ന പേരിൽ തങ്ങളുടെ ഇഷ്ട ഗാനങ്ങൾ കോർത്തിണക്കിയ കരോക്കെ ഗാനമേളയോടെയുള്ള സംഗീത സദസ്സാണ് എം.എം രാമചന്ദ്രൻ ഹാളിൽ അരങ്ങേറിയത്.

സമാജം അംഗങ്ങളായ സംഗീത പ്രേമികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടിന്റെ പാലാഴി എന്ന സംഗീത പരിപാടിക്ക് 2011 ൽ തുടക്കം കുറിച്ചത്.