- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിൽ പുരോഗമിക്കുന്നു
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തിൽ വിവിധ ഡിസൈനുകളിൽ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാൻ സൗകര്യമോരുക്കുന്നുണ്ട്. അതിലേക്കായുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ നടന്നു വരുന്നു. ഈദിന്റെ രണ്ടാം ദിവസം പ്രമുഖ ഗായകരായ രാജലക്ഷ്മിയും അജയ് പട്ടുറുമാലും നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും. ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രകാശ് ബാബു 39411610, സിറാജുദ്ധീൻ എം.കെ 39443097 എന്നിവരെ വിളിക്കാവുന്നതാണ്.

X
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തിൽ വിവിധ ഡിസൈനുകളിൽ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാൻ സൗകര്യമോരുക്കുന്നുണ്ട്. അതിലേക്കായുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ നടന്നു വരുന്നു.
ഈദിന്റെ രണ്ടാം ദിവസം പ്രമുഖ ഗായകരായ രാജലക്ഷ്മിയും അജയ് പട്ടുറുമാലും നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും.
ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രകാശ് ബാബു 39411610, സിറാജുദ്ധീൻ എം.കെ 39443097 എന്നിവരെ വിളിക്കാവുന്നതാണ്.
Next Story

