രുഭംഗം എന്ന നാടകത്തിനു ശേഷം ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ബഹ്‌റൈനിലെ നാടകപ്രേമികൾക്കായി വീണ്ടും ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു ഓഗസ്റ്റ് മാസം അവസാനം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന നാടകത്തിന്റെ ഡിസൈനും സംവിധാനവും നിർവ്വഹിക്കാനായി പ്രശസ്ത നാടക / സിനിമാ സംവിധായകനും തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനും ആയ ഡോ.എസ്.സുനിൽ ബഹ്‌റൈനിൽ എത്തുന്നു.

ഇതിനോടനുബന്ധിച്ച് നാടകരംഗത്ത് താൽപ്പര്യം ഉള്ളവർക്കായി ഒരു മാസം നീണ്ടു നിൽക്കുന്ന തീയേറ്റർ വർക്ക്‌ഷോപ്പ് നടത്തുന്നതാണ്, ഇതിലൂടെ ഒരു നാടകത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പരിശീലനമാണ് ഉദ്യേശിക്കുന്നത്. ബഹറിൻ കേരളീയ സമാജം എല്ലാ വർഷവും നാട്ടിൽനിന്നും ഉള്ള വിദഗ്ദരായ നാടക പ്രവർത്തകരെ കൊണ്ടുവന്ന് ഇവിടെയുള്ള നാടക പ്രവർത്തകർക്ക് വേണ്ടി ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. മനോജ് നാരായണൻ.. ജിജോയ്... സാംകുട്ടി പട്ടംകരി.. ഉദയൻ കുണ്ടംകുഴി തുടങ്ങി നിരവധി നാടക പ്രവർത്തകരുടെ നേതൃത്വത്തിലാണ് മുൻകാല ക്യാമ്പുകൾ നടത്തിട്ടിട്ടുള്ളത്. നാടകത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ അഭിരുചിക്കനുസരിച്ച് കടന്നു ചെന്നു പ്രവർത്തിക്കാവുന്ന തരത്തിലുള്ള തികച്ചും വ്യത്യസ്തമായ പഠന ശൈലിയിലുള്ള ക്യാമ്പ് ആയിരിക്കും സുനിൽകുമാർ നേതൃത്വം കൊടുക്കുന്നതെന്നും ബഹ്‌റൈൻ നാടക പ്രേമികൾ ഈ ക്യാമ്പിൽ പങ്കെടുത്തു ഈ സംരംഭം വിജയിപ്പിക്കണമെന്നും സമാജം പ്രസിഡണ്ട് പി .വി .രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അഭ്യർത്ഥിച്ചു. ഈ മാസം ഇരുപതാം തീയതിയോടെ ആരംഭിക്കുന്ന ക്യാമ്പിന്റെ സംഘാടക സമിതി ഇക്കഴിഞ്ഞ ദിവസം യോഗം കൂടുകയുണ്ടായി, യോഗത്തിൽ നൂറോളം പേർ പങ്കെടുത്തു.

ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ നടന്നുവരുന്നു. താൽപര്യം ഉള്ളവർക്ക് കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി - 39848091 കൺവീനർ വിജു കൃഷ്ണൻ - 36656026 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.