- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന പാട്ടിന്റെ പാലാഴി നാളെ എംഎം രാമചന്ദ്രൻ ഹാളിൽ
ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാജത്തിലെ സംഗീത പ്രേമികളെ എല്ലാവരെയും വേദിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടിന്റെ പാലാഴി എന്ന സംഗീത പരിപാടി ആരംഭിച്ചത്. പാട്ടു പാടുവാൻ ആഗ്രഹിക്കുന്നവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സദസ്സുകൾ സംഘടിപ്പിക്കുകയും അതിലൂടെ പുതിയ ഗായകരെ കണ്ടെത്തുക എന്നതും ആണ് നാദബ്രഹ്മം മ്യൂസിക് ക്ലബ് പാട്ടിന്റെ പാലാഴിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം നിരവധി സംഗീത പരിപാടികൾ നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിച്ചു കഴിഞ്ഞു. അതിൽ പ്രശസ്ത കവി ഒഎൻവി കുറുപ്പിന്റെ അനുസ്മരണാർത്ഥം ഒരുവട്ടം കൂടി... പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ അനുസ്മരണാർത്ഥം ബ്രഹ്മകമലം ... എന്നീ സംഗീത പരിപാടികൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജൂൺ 23ന് അവതരിപ്പിച്ച പാട്ടിന്റെ പാലാഴിയിൽ 18ൽപരം ഗായകർ പങ്കെടുത്തിരുന്നു. പാട്ടു പാടുവാൻ ആഗ്രഹമുണ്ടായിട്ടും പാടുവാൻ മടിച്ചു നിൽക്കുന്ന സമാജം അംഗങ്ങളെ മുന്നോട്ടു കൊണ്ടുവരുവ

ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാജത്തിലെ സംഗീത പ്രേമികളെ എല്ലാവരെയും വേദിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടിന്റെ പാലാഴി എന്ന സംഗീത പരിപാടി ആരംഭിച്ചത്. പാട്ടു പാടുവാൻ ആഗ്രഹിക്കുന്നവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സദസ്സുകൾ സംഘടിപ്പിക്കുകയും അതിലൂടെ പുതിയ ഗായകരെ കണ്ടെത്തുക എന്നതും ആണ് നാദബ്രഹ്മം മ്യൂസിക് ക്ലബ് പാട്ടിന്റെ പാലാഴിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം നിരവധി സംഗീത പരിപാടികൾ നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിച്ചു കഴിഞ്ഞു. അതിൽ പ്രശസ്ത കവി ഒഎൻവി കുറുപ്പിന്റെ അനുസ്മരണാർത്ഥം ഒരുവട്ടം കൂടി... പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ അനുസ്മരണാർത്ഥം ബ്രഹ്മകമലം ... എന്നീ സംഗീത പരിപാടികൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ജൂൺ 23ന് അവതരിപ്പിച്ച പാട്ടിന്റെ പാലാഴിയിൽ 18ൽപരം ഗായകർ പങ്കെടുത്തിരുന്നു. പാട്ടു പാടുവാൻ ആഗ്രഹമുണ്ടായിട്ടും പാടുവാൻ മടിച്ചു നിൽക്കുന്ന സമാജം അംഗങ്ങളെ മുന്നോട്ടു കൊണ്ടുവരുവാനും അവരുടെ സർഗ്ഗ ശേഷി പുറത്ത് പ്രകടമാക്കുവാനുമുള്ള ഈ അവസരം ഉപയോഗിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി അറിയിച്ചു.
തങ്ങളുടെ ഇഷ്ട ഗാനങ്ങൾ കോർത്തിണക്കിയ കരോക്കെ ഗാനമേളയോടെയുള്ള സംഗീത സദസ്സ് ജൂലൈ 21 വ്യാഴാഴ്ച വൈകീട്ട് 8ന് എംഎം രാമചന്ദ്രൻ ഹാളിൽ അരങ്ങേറും. ഈ സംഗീത സദസ്സിൽ പങ്കെടുത്ത് പാട്ടിന്റെ പാലാഴി എന്ന സംഗീത പരിപാടി വിജയിപ്പിക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ശ്രീഹരി- 39799644, മനോഹരൻ പാവറട്ടി -39848091 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

