ബഹറിൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടികളുടെ ശ്രാവണം 2016 സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

കേരളീയ സമാജം ഓഫീസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. ഓണാഘോഷ പരുപാടികളുടെ ഭാഗമായി മെഗാ ഒപ്പനയും തിരുവാതിര കളി, സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നു. മെഗാ ഒപ്പനയിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ അടക്കം മോഹിനി തോമസ് 39804013, ശ്രീദേവി 36854440, തിരുവാതിര മത്സരങ്ങൾക്ക് ജോബി ഷാജൻ 33385385, 38149079, സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾക്ക് സുമിത്ര പ്രവീൺ നായർ 33442528, രജിത അനി 38044694 എന്നിവരുടെ അടുത്ത് ഓഗസ്റ്റ് 10 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി നായർ അഭ്യർത്ഥിച്ചു.