- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമകളോടെ മെമ്പേർസ് നൈറ്റ് വ്യത്യസ്തമായി
ബഹറിൻ കേരളീയ സമാജം കുടുമ്പാംഗങ്ങൾ ഒത്തു ചേർന്നുകൊണ്ടുള്ള കുടുംബ കൂട്ടായ്മ ജൂലൈ 29 വെള്ളിയാഴ്ച വ്യത്യസ്തമായ കലാപരിപാടികളും , ഗെയിമുകളും അതിലു പരി അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. പതിവിൽ നിന്നും വിട്ടു സമാജം സ്റ്റേജ് ഉപയോഗിക്കാതെ ഓഡിറ്റോറിയത്തിനുള്ളിലാണ് കലാപരിപാടികൾ അരങ്ങേറിയത്. കുസൃതി ചോദ്യങ്ങൾ, ഓഡിയോ ശബ്ദം തിരിച്ചറിയൽ, ഫാമിലി ഗെയിമുകൾ അന്താക്ഷരി എന്നിങ്ങനെ നിരവധി ഗെയിമുകളിൽ സമാജം കുടുംബ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സമാജം ആടാം പാടാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീജിത്ത് ഫാറൂഖ്, നീന ഷെറിൻ, വീണവീരമണി എന്നിവർ ചിട്ടപ്പെടുത്തിയ എൺപതോളം പേർ പങ്കെടുത്ത ഫ്‌ലാഷ് മൊബ് ഡാൻസ് വേറിട്ട ഒരു അനുഭവമായി മാറി. തുടർന്ന് നടന്ന പൊതുചടങ്ങിൽ വിവിധ മേഖലകളിലായി അംഗീകാരങ്ങൾ നേടിയ സമാജം അംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗൾഫ് പ്രവാസി അമേച്ചർ നാടക മത്സരം 2016 ലെ മികച്ച നടനുള്ള അവാർഡ് നേടിയ ജയശങ്കർ എം. മികച്ച രണ്ടാമത്തെ നാടകത്ത

ബഹറിൻ കേരളീയ സമാജം കുടുമ്പാംഗങ്ങൾ ഒത്തു ചേർന്നുകൊണ്ടുള്ള കുടുംബ കൂട്ടായ്മ ജൂലൈ 29 വെള്ളിയാഴ്ച വ്യത്യസ്തമായ കലാപരിപാടികളും , ഗെയിമുകളും അതിലു പരി അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. പതിവിൽ നിന്നും വിട്ടു സമാജം സ്റ്റേജ് ഉപയോഗിക്കാതെ ഓഡിറ്റോറിയത്തിനുള്ളിലാണ് കലാപരിപാടികൾ അരങ്ങേറിയത്. കുസൃതി ചോദ്യങ്ങൾ, ഓഡിയോ ശബ്ദം തിരിച്ചറിയൽ, ഫാമിലി ഗെയിമുകൾ അന്താക്ഷരി എന്നിങ്ങനെ നിരവധി ഗെയിമുകളിൽ സമാജം കുടുംബ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സമാജം ആടാം പാടാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീജിത്ത് ഫാറൂഖ്, നീന ഷെറിൻ, വീണവീരമണി എന്നിവർ ചിട്ടപ്പെടുത്തിയ എൺപതോളം പേർ പങ്കെടുത്ത ഫ്‌ലാഷ് മൊബ് ഡാൻസ് വേറിട്ട ഒരു അനുഭവമായി മാറി.
തുടർന്ന് നടന്ന പൊതുചടങ്ങിൽ വിവിധ മേഖലകളിലായി അംഗീകാരങ്ങൾ നേടിയ സമാജം അംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗൾഫ് പ്രവാസി അമേച്ചർ നാടക മത്സരം 2016 ലെ മികച്ച നടനുള്ള അവാർഡ് നേടിയ ജയശങ്കർ എം. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് ലഭിച്ച നാഴിമണ്ണ് എന്ന നാടകത്തിന്റെ സംവിധായകൻ അനിൽ സോപാനം, മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച സൗമ്യ കൃഷ്ണപ്രസാദ്, സംഗീത നാടക അക്കാദമി 2015 ലെ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച സുരേഷ് പെണ്ണുക്കര, മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച മനോഹരൻ പാവറട്ടി, ബാഡ്മിന്റൺ ഏഷ്യ കോൺഫിഡറേഷൻ സർട്ടിഫൈഡ് അമ്പയർ ആയി അംഗീകാരം ലഭിച്ച ഷാനിൽ അബ്ദുൾറഹ്മാൻ, അനിൽ ഒ.എം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് ലഭിച്ച നിധി എസ് മേനോൻ, മാഞ്ചസ്റ്ററിൽ നിന്നും എൽ.എൽ.ബിയിൽ ഉന്നദ ബിരുദം നേടിയ സ്‌നേഹ അജിത്കുമാർ, എന്നിവരെ സമാജം ആദരിച്ചു. അതോടൊപ്പം 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ചു പോകുന്ന ബഹ്‌റിനിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകനും സമാജം അംഗവുമായ അശോകൻ കുന്നംകുളത്തിനുള്ള യാത്ര അയപ്പ് ചടങ്ങും അന്നേ ദിവസ്സം നടന്നു. ചടങ്ങിൽ സമാജം പ്രസിഡണ്ട് പി .വി .രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, മറ്റു സമാജം ഭാരവാഹികളായ ദേവദാസ് കുന്നത്ത്, മനോഹരൻ പാവറട്ടി, സുധി പുത്തൻവേലിക്കര, വിനയചന്ദ്രൻ, മനോജ് കുമാർ എന്നിവർ സന്നിഹിതാരായിരുന്നു.





