- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം പ്രവാസി മിത്ര അവാർഡ് ഡോക്ടർ റബീബ് ഉള്ളയ്ക്ക്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ 'പ്രവാസി മിത്ര അവാർഡ്' പ്രമുഖ വ്യവസായി ഡോ.കെ.ടി.റബീഉള്ളക്ക്. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സമാജം ഭാരവാഹികളാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 18ന് രാത്രി എട്ടുമണിക്ക് സമാജത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എംപി.അബ്ദുസമദ് സമദാനി, മാദ്ധ്യമ പ്രവർത്തകൻ ഇ.എം.അഷ്റഫ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. അവാർഡ് ദാന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ഗൾഫിലെ ആരോഗ്യ സേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റബീഉള്ള മൂന്നു പതിറ്റാണ്ടുകാലമായി സാമൂഹിക സേവന രംഗത്തും സജീവമാണ്. പ്രവാസഭൂമിയിലും സ്വന്തം നാട്ടിലും നിരവധി സേവനപ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ, ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് തുടങ്ങി ബഹുമതികളും റബീഉള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്. സാധുജനങ്ങൾക്കായി പ്രത്യേക പെൻഷൻ പദ്ധതി, നിർദ്ധന വിദ്യാർത്ഥ

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ 'പ്രവാസി മിത്ര അവാർഡ്' പ്രമുഖ വ്യവസായി ഡോ.കെ.ടി.റബീഉള്ളക്ക്. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സമാജം ഭാരവാഹികളാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 18ന് രാത്രി എട്ടുമണിക്ക് സമാജത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എംപി.അബ്ദുസമദ് സമദാനി, മാദ്ധ്യമ പ്രവർത്തകൻ ഇ.എം.അഷ്റഫ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. അവാർഡ് ദാന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
ഗൾഫിലെ ആരോഗ്യ സേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റബീഉള്ള മൂന്നു പതിറ്റാണ്ടുകാലമായി സാമൂഹിക സേവന രംഗത്തും സജീവമാണ്. പ്രവാസഭൂമിയിലും സ്വന്തം നാട്ടിലും നിരവധി സേവനപ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രവാസി ഭാരതീയ സമ്മാൻ, ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് തുടങ്ങി ബഹുമതികളും റബീഉള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്. സാധുജനങ്ങൾക്കായി പ്രത്യേക പെൻഷൻ പദ്ധതി, നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സഹായം, പ്രവാസ മേഖലയിൽ മികച്ച സാമൂഹിക സാമൂഹിക പ്രവർത്തകർക്കായുള്ള ഷിഫാ എക്‌സ ലെൻസ് അവാർഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ ജീവകാരുണ്യ മേഖലയിലെ മുഖ്യ പ്രവർത്തനങ്ങൾ ആണ്.

സാമൂഹിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കേണ്ടത് സമാജം ബാധ്യതയായാണ് കാണുന്നതെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജന.സെക്രട്ടറി എൻ.കെ.വീരമണിയും പറഞ്ഞു. വരും വർഷങ്ങളിലും ഈ അവാർഡ് നൽകും. വിവിധ മേഖലകളിലുള്ളവരെയാണ് ഇതിനായി പരിഗണിക്കുക.
കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി, സിറാജുദ്ദീൻ കൊട്ടാരക്കര, രാകേഷ് രാജപ്പൻ, വിയനചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

