കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ് ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു 2017 ജൂലൈ 2 മുതൽ ഓഗസ്റ്റ്18 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും വിഭിന്നമായി കളികളിലൂടെയും, വിനോദപരിപാടികളിലൂടെയും മറ്റും പുത്തൻ അറിവുകൾ പകരുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം കലയും സംഗീതവും അതോടൊപ്പം കേരള സംസ്‌കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്നു. വിവിധ തരം ക്ലാസുകൾ, കുട്ടികൾ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകൾ സംഘ കളികൾ നാടൻ പാട്ടുകൾ, സ്വയം ഗവേഷണ പ്രോജക്റ്റുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ക്യാമ്പിൽ കൈകാര്യം ചെയ്യുന്നു.

പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്നും വേറിട്ട് ഒരു സാമൂഹിക അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാൻ ഉതകുന്നതാണ് ക്യാമ്പ്. കുട്ടികളിൽ അറിയാതെ കിടക്കുന്ന സർ്ഗ്ഗ ശേഷിയെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാനും ഇതിലൂടെ കഴിയും എന്നതാണ് മുൻകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

മുൻ വർഷങ്ങളിൽ 250 ൽ പരം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത് പ്രമുഖ നാടക പ്രവർത്തകനും പഠന ക്യാമ്പ് വിദഗ്ധനുമായ ജിജോയ്, മലയാള ഭാഷാ വിദഗ്ദ്ധൻ ഭാസ്‌കര പൊതുവാൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നാടക പ്രവർത്തകനുമായ മനോജ് നാരായണൻ, കുട്ടികളുടെ ക്യാമ്പ്, നാടൻ പാട്ട്, നാടകം എന്നിവയിൽ മികവ് തെളിയിച്ച ഉദയൻ കുണ്ടംകുഴി, തുടങ്ങി ഒട്ടേറെ പ്രമുഖർ ആണ് മുൻകാല ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തത് കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിൽ ഉണ്ടായിരുന്നു .

ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറും , ചിത്രകാരനും, നാടക രചയിതാവ്, നാടക സംവിധായകാൻ , ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്ന ചിക്കൂസ് ശിവനും ക്യാമ്പിൽ എന്നും തന്റെ സഹായിയായി പ്രവർത്തിക്കുന്ന ദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ് .

ആദ്യമായി വരയുടെ ലൈവ് ഷോ 1998 ൽ ഏഷ്യാനെറ്റ് ചാനലിൽ അവതരിപ്പിച്ച് ശ്രദ്ദേയനായ ചിക്കൂസ് ശിവന് നാട്ടിലെപോലെ വിദേശത്തും ഒട്ടേറെ ആരാധകരുണ്ട്. അമ്പലപ്പുഴ അവലക്കുന്നു ചിക്കൂസിൽ കെ .എസ് ശിവൻ എന്ന കലാധ്യാപകൻ ചിക്കൂസ് ശിവൻ എന്ന് അറിയപ്പെട്ടതിനു പിന്നിൽ ഒരധ്യാപകന്റെ ത്യാഗത്തിനും ആത്മാർത്ത തക്കുമപ്പുറം ചില പാഠങ്ങളുണ്ട്. കുട്ടികളുടെ മനസ്സിലേക്ക് കയറിപറ്റാനുള്ള സൂത്ര വിദ്യകളാണ് ശിവന്റെ ശക്തി.

അവരുടെ ചുണ്ടനങ്ങുമ്പോഴും വിരൽതുമ്പുകൾ ചലിക്കുമ്പൊഴും അത് മൊഴിയുന്ന ഭാക്ഷ അടുത്തറിയാൻ ശിവന് കഴിയും. ദുബൈ , ഷാർജ , അബുദാബി എന്നിവടങ്ങളിലെല്ലാം നിരവധി തവണ ക്യാമ്പുകൾക്ക് നേത്രുത്തം നൽകിയിട്ടുള്ള ചിക്കൂസ് ശിവൻ ഇത് മൂന്നാം തവണയാണ് സമാജം സമ്മർ ക്യാമ്പിന് നേത്രുത്തം നൽകുവാനായി എത്തി ചേരുന്നത് . ഇവർക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂൺ 28ന് മുൻപ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ബഹരിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.മനോഹരൻ പാവറട്ടി, കോ-ഓർഡിനെറ്റർ ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

പ്രവാസികളായ നമ്മുടെ കുട്ടികള്ക്ക് നമ്മുടെ സംസ്‌കാരത്തേയും ,സാഹിത്യത്തെയും ,കലയേയും,പാരമ്പര്യത്തെയും എല്ലാ തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ .ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ്  . പി .വി .രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ അഭ്യർത്തിച്ചു.

രജിസ്‌ട്രേഷനും മറ്റു കാര്യങ്ങൾക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരു കളിലോ ബന്ധപ്പെടുക മനോഹരൻ പാവറട്ടി 39848091.