ഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ നേർക്കുനേർ സംവാദം കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ബാബുരാജ് ഹാളിൽ നടന്നു. ഈ അടുത്ത കാലത്തുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ 'വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ' എന്ന വിഷയത്തിൽ ബഹ്റൈനിലെ സാമൂഹിയ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന, ചൂടേറിയ നേർക്കുനേർ സംവാദത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സമാജം പ്രസിഡെന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ കെ വീരമണി, അഡ്വ. ജോയ് വെട്ടിയാടാൻ തുടങ്ങിയവർ സംസാരിച്ചു.

സംവാദത്തിൽ പങ്കെടുത്ത് ലിവിൻകുമാർ, സത്യദേവ്, അഡ്വ. ഷബീർ അഹമ്മദ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക മാധ്യമ വ്യക്തിത്വങ്ങൾ കാലയത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളെയും, നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കോടതിക്ക് തള്ളിപ്പറയാനും അപലപിക്കാനും അധികാരമുണ്ട്. എന്നാൽ കലാലയങ്ങളിലെ സമാധാനപരമായി നടക്കുന്ന സംഘടനാ പ്രവർത്തനങ്ങളെ അപ്പാടെ നിരോധിക്കാൻ കോടതിക്ക് കഴിയില്ലായെന്ന് ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

ഭരണഘടനാ ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്രത്തിനും സമാധാനപരമായി സംഘം ചേരാനും ഉള്ള അവകാശത്തിനു ഒരു കോടതിക്കും നിയന്ത്രിക്കാനാവില്ലായെന്നു സംവാദത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടി. അപ്പാടെ നിരോധിക്കാതെ ന്യായമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്താൻ കോടതിക്ക് അധികാരം ഉണ്ടന്നും സംവാദത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. ഈ അടുത്തകാലത്ത് കോടതി രാഷ്ട്രീയ പ്രേരിതമായ വിദ്യാർത്ഥി സംഘടനകളുടെ സമരത്തിന്റെയും, പ്രതിഷേധത്തിന്റെയും മറവിൽ സമൂഹത്തിനു അസ്വസ്ഥനയുണ്ടാക്കുന്നുവെന്ന കാരണം മുൻനിർത്തി കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സമരവും നിരോധിച്ചുകൊണ്ട് ഉണ്ടായ വിധിയിൽ സംവാദത്തിൽ സംസാരിച്ച എല്ലാവരും ഉൽക്കണ്ഠ രേഖപ്പെടുത്തി.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഡി സലിം, അജിത് മാത്തൂർ, ശിവകിർത്തി, കൃഷ്ണകുമാർ, സജി കെസ്, അസീസ്, ബിനു കുന്നന്താനം, മണികണ്ഠൻ, രാമത് ഹരിദാസ്, അനിൽപിള്ള, സ്വപ്ന തുടങ്ങിയവർ സംസാരിച്ചു. അനിൽ വെങ്ങോട് മോഡറേറ്ററായിരുന്നു. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇക്‌ബാൽ, ഫ്രാൻസിസ് കൈതാരത്, ശ്രീജിത്ത്, മഹേഷ്, എം പി രഘു എന്നിവർ സമ്പന്ധിച്ചു. പരിപാടിയിലെ ജനപങ്കാളിത്തവും, തിരഞ്ഞെടുത്ത വിഷയത്തിലെ ജനകീയത കൊണ്ടും നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞു. അവതരിപ്പിച്ച രീതിയും, നേർക്കുനേർ സംവാദത്തിലെ പുതുമ കൊണ്ടും ജനം അതു നന്നായി ആസ്വദിച്ചു.