- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി പുസ്തക ചർച്ച സംഘടിപ്പിച്ചു
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. സമാജം കുടുംബാംഗവും ബഹറൈനിലെ എഴുത്തുകാരിയുമായ ശ്രീദേവി എം മേനോൻ രചിച്ച സൈബർ യുഗത്തിലെ ദേവദാസി എന്ന പുസ്തകത്തിന്റെ വായനാനുഭവവും ചർച്ചയും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ അജിത് നായർ, അനിൽ വെങ്കോട്, ഷൈനി കോശി, അനു മനോജ് എന്നിവർ വായനാനുഭ

X
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. സമാജം കുടുംബാംഗവും ബഹറൈനിലെ എഴുത്തുകാരിയുമായ ശ്രീദേവി എം മേനോൻ രചിച്ച സൈബർ യുഗത്തിലെ ദേവദാസി എന്ന പുസ്തകത്തിന്റെ വായനാനുഭവവും ചർച്ചയും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.
ചടങ്ങിൽ അജിത് നായർ, അനിൽ വെങ്കോട്, ഷൈനി കോശി, അനു മനോജ് എന്നിവർ വായനാനുഭവം അവതരിപ്പിച്ചു. ഗൃഹാതുരത്വത്തിന്റെ ചീഞ്ഞ മണമില്ലാത്ത ഒരു പിടി കഥകൾ എന്ന് ബെന്യാമിന്റെ അവതാരികയോടെ ഇറങ്ങിയ സൈബർ യുഗത്തിലെ ദേവദാസിയുടെ പ്രസാധകർ ഒലിവ് ആണ്. ശ്രീദേവിയുടെ രണ്ടാമത്തെ കഥാ സമാഹാരമാണ് ഇത്.
Next Story

