ഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ കീഴിലുള്ള ക്വിസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന യൂത്ത് എംപവർമെന്റ് പ്രോഗ്രാം 17 ന് നടക്കും. എട്ടാം ക്ലാസിനു മുകളിൽ ഉള്ള കുട്ടികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യൂത്ത് എംപവർമെന്റ് പ്രോഗ്രാമിനും കരിയർ ഗൈഡൻസ് ക്ലാസിനും ഡോ: ശംഭു പണിക്കർ നേതൃത്വം നൽകുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.

17 ന് രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്ലാസ്സ് നടക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ അദ്ധ്യാപകനായിരുന്ന ഡോ: ശംഭു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 16 വർഷത്തിലേറെ ആയി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും നടത്തി വരുന്നു. യൂത്ത് എംപവർമെന്റ് പ്രോഗ്രാം & കരിയർ ഗൈഡൻസ് ക്ലാസിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

http://goo.gl/forms/K09UxZIJHG

കൂടുതൽ വിവരങ്ങൾക്ക് ബികെഎസ് സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ 39964087, ബി കെ എസ് ക്വിസ് ക്ലബ്ബ് കൺവീനർ ടിജി മാത്യു എന്നിവരെ ബന്ധപ്പെടാം.