- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറിൻ കേരളീയ സമാജം ധനസമാഹരണം; കോവിഡ് ബാധിച്ച് മരിച്ച സാം സാമുവലിന്റെ കുടുംബത്തിനായി ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് കെ.ജി ബാബുരാജ്
ബഹറിൻ കേരളീയ സമാജം മെംബറും സബർമതി കൾച്ചറൽ ഫോറത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിനു വേണ്ടി ബഹറിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്ക് ജി സി സിയിലെ പ്രമുഖ വ്യവസായി കെ.ജി ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
കോവിഡ് രോഗബാധിതനായി മരണപ്പെട്ട സാം സാമുവൽ ബഹറിനിലെ കാരുണ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. അപ്രതീക്ഷിതമായ മരണം കുടുംബത്തെ നിരാലംബമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സമാജം മുൻകെ എടുത്ത് സാമിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ട് വന്നതെന്നും സഹകരിക്കുന്ന മുഴുവൻ സുമനസ്സുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story