ഹ്റൈൻ ലാൽ കെയേർസ് നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ മാസത്തിൽ രണ്ടു ധനസഹായം കൈമാറി. ആദ്യത്തേത് 3 കുട്ടികൾക്ക് ഒരു വർഷത്തേക്ക് ഡയാലിസിസ് നടത്തുവാനുള്ള ധനസഹായം തണലിന്റെ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾക്ക് ലാൽ കെയേർസ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും കൂടാതെ ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന സ്‌കൂൾ കുട്ടികളുടെ പഠനസഹായ പദ്ധതിയിലേക്കുള്ള ധനസഹായം ബഹ്റൈൻ ലാൽ കെയേർസ് സെക്രട്ടറി ഫൈസൽ എഫ് എം, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയ്ക്കും കൈമാറി. സ്പാക് ചെയർമാൻ ബി ഉണ്ണിക്കൃഷ്ണൻ, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം, ജ്യോതി മേനോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.