ബഹ്‌റൈൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരുടെ കൂടിവരവ് സൽമാനിയ മാർത്തോമ്മാ പാഴ്‌ണേജിൽ നടത്തപ്പെട്ടു.

റവ. ജേക്കബ് വി ജോർജ്ജ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കൺവീനർ സിൻസൺ ചാക്കോ പുലികൊട്ടിൽ സ്വാഗതം ആശംസിച്ചു. 19 മുതൽ മാർച്ച് 11 വരെയാണ് ടൂർണ്ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ 6 ചർച്ചുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ലീഗ് അടിസ്ഥാനത്തിലാണ് നടക്കുന്നത്. ബഹ്‌റൈനിലെ ക്രിസ്ത്യൻ ചർച്ചുകളുടെ കൂട്ടായ്മയായ കെസിഇസി യുടെ കീഴിൽ വരുന്ന ചർച്ച് ടീമുകൾ ആണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുക. പ്രവാസി യുവാക്കളുടെ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത് ഭാരവാഹികൾ അറിയിച്ചു. റവ.ഡോ. സഖറിയാസ് മാർ തിയോഫിലസ് സഫ്രഗൻ മെത്രാപ്പൊലീത്ത മെമോറിയൽ എവർറോളിങ് ട്രോഫിയും ക്യാഷ് പ്രൈസും വിജയികൾക്ക് നൽകും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: സിൻസൺ-36255292